1 GBP = 104.30
breaking news

ജില്ലാ ഭരണകൂടത്തിന്റെ തടവിലാണെന്ന ഹത്‌റാസ് പെൺക്കുട്ടിയുടെ കുടുംബം; ഹർജി പരിഗണിക്കാൻ തയാറാവാതെ അലഹബാദ് ഹൈക്കോടതി

ജില്ലാ ഭരണകൂടത്തിന്റെ തടവിലാണെന്ന ഹത്‌റാസ് പെൺക്കുട്ടിയുടെ കുടുംബം; ഹർജി പരിഗണിക്കാൻ തയാറാവാതെ അലഹബാദ് ഹൈക്കോടതി

ഹത്‌റാസ് പെൺക്കുട്ടിയുടെ കുടുംബത്തെ ജില്ലാ ഭരണകൂടം തടഞ്ഞു വച്ചിരിക്കുന്നുവെന്ന് ആരോപിച്ച് കുടുംബം സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതം പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി. സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ ഹൈക്കോടതി പരിഗണിക്കുന്നത് ഉചിതമല്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അതേസമയം, പ്രത്യേക അന്വേഷണ സംഘം ഇന്ന് പ്രദേശവാസികളുടെ മൊഴിയെടുക്കും. ഈമാസം 17ന് മുൻപ് അന്വേഷണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

ഹാത്‌റസ് പെൺക്കുട്ടിയുടെ കുടുംബത്തിന് വേണ്ടി അഖില ഭാരതീയ വാൽമീകി മഹാപഞ്ചായത്ത് സംഘടന സമർപ്പിച്ച ഹർജിയിലാണ് അലഹബാദ് ഹൈക്കോടതി വിസമ്മതെ പ്രകടിപ്പിച്ചത്. സുപ്രിംകോടതി പരിഗണിക്കുന്ന വിഷയമായതിനാൽ ഹർജിക്കാർക്ക് പരമോന്നത കോടതിയെ തന്നെ സമീപിക്കാവുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുടുംബത്തെ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണം ഉത്തർപ്രദേശ് സർക്കാർ കോടതിയിൽ നിഷേധിച്ചു. കുടുംബത്തിന് മതിയായ സുരക്ഷ ഏർപ്പാടാക്കിയെന്നും വ്യക്തമാക്കിയിട്ടുണ്ടെന്ന്ും സർക്കാർ കോടതിയെ അറിയിച്ചു.

അതേസമയം, പ്രത്യേക അന്വേഷണ സംഘം ഇന്ന് പ്രദേശവാസികളുടെ മൊഴിയെടുക്കും. നാൽപതോളം പ്രദേശവാസികളുടെ മൊഴിയെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ, ഹാത്‌റസിലേക്ക് പോകുകയായിരുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച ഹർജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more