1 GBP = 104.17
breaking news

രാജകുടുംബത്തിനെതിരെയുള്ള ആരോപണങ്ങൾ “ശ്രദ്ധ നേടാനുള്ള പബ്ലിസിറ്റി സ്റ്റണ്ട്” മാത്രം

രാജകുടുംബത്തിനെതിരെയുള്ള ആരോപണങ്ങൾ “ശ്രദ്ധ നേടാനുള്ള പബ്ലിസിറ്റി സ്റ്റണ്ട്” മാത്രം

ലണ്ടൻ: രാജകുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി പുറത്ത് വരുന്ന ഹാരിയുടെ പുസ്തകം ജനശ്രദ്ധ നേടാനുള്ള പബ്ലിസിറ്റി സ്റ്റണ്ട് ആയാണ് കൂടുതൽ ജനങ്ങളും വിലയിരുത്തുന്നത്. സ്പെയർ എന്ന തലക്കെട്ടിൽ പുറത്തിറങ്ങുന്ന ഹാരിയുടെ ആത്മകഥയിൽ സ്വന്തം കുടുംബത്തിന് നേരെയുള്ള ആരോപണങ്ങളാണ് അധികവും. ജനുവരി പത്തിന് പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ പതിപ്പ് ഇതിനകം തന്നെ സ്‌പെയിനിൽ ഓൺലൈനിൽ വില്പനക്കെത്തിയിരുന്നു. പുസ്തകം പൂർണതോതിൽ പുറത്തിറങ്ങുന്നതോടെ ലഭിക്കുന്ന പണവും ശ്രദ്ധയും മാത്രമാണ് ഹാരിയുടെ ലക്‌ഷ്യമെന്ന് നിരവധിപേർ ആരോപിക്കുന്നുണ്ട്.

സ്വന്തം മാതാവ് ഡയാന രാജകുമാരിയുടെ മരണം സംബന്ധിച്ച വിവരങ്ങളും പുസ്തകത്തിലുണ്ട്. ഡയാന രാജകുമാരി വാഹനാപകടത്തിൽ മരിച്ച ടണലിൽ അതേ വേഗതയിൽ താനും സഞ്ചരിച്ചുവെന്നും ബുക്കിലുണ്ട്. 2007-ൽ റഗ്ബി ലോകകപ്പ് സെമിഫൈനലിനായി താൻ ഫ്രഞ്ച് തലസ്ഥാനത്തായിരുന്നുവെന്നും അന്ന് ടണൽ വഴി അതെ വേഗതയിൽ (105 കിലോമീറ്റർ) വാഹനമോടിക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ടുവെന്നുമാണ്, എന്നാൽ തനിക്ക് അപകടമൊന്നും സംഭവിച്ചില്ലെന്നും പറയുന്നു.

ഹാരി രാജകുമാരൻ രാജകുടുംബത്തെക്കുറിച്ച് നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ജ്യേഷ്ഠന്‍ വില്ല്യമുമായി തനിക്ക് അത്ര സുഖകരമായ ബന്ധമല്ല ഉണ്ടായിരുന്നതെന്ന് വെളിപ്പെടുത്തിയതിന് പുറമെ തന്നെ മര്‍ദ്ദിച്ചതായും ഹാരി ആദ്യമായി വ്യക്തമാക്കുന്നു.
വില്ല്യം തന്റെ കോളറിന് കയറി പിടിക്കുകയും, നിലത്തേക്ക് എറിയുകയും ചെയ്‌തെന്ന് ഹാരി വെളിപ്പെടുത്തുന്നു. ഭാര്യ മെഗാന്‍ മാര്‍ക്കിളിന്റെ പേരില്‍ നടന്ന ചൂടേറിയ വാഗ്വാദത്തിനൊടുവിലാണ് അക്രമം അരങ്ങേറിയത്. കൂടാതെ താൻ കൊക്കെയ്ൻ ഉപയോഗിച്ചതും, തന്റെ കന്യകാത്വം നഷ്ടപ്പെട്ട നിമിഷത്തെക്കുറിച്ചും അമ്മയുടെ വാഹനാപകടത്തെക്കുറിച്ച് തന്നോട് പറഞ്ഞതെങ്ങനെ എന്നതുൾപ്പെടെ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും പുസ്തകത്തിലുണ്ട്. അഫ്ഗാനിസ്ഥാനിൽ മിലിട്ടറി സേവനത്തിലായിരുന്നപ്പോൾ ഇരുപത്തിയഞ്ചോളം തീവ്രവാദികളെ താൻ വെടിവച്ച് കൊന്നതുൾപ്പെടെയുള്ള വീരകൃത്യങ്ങളും ചേർന്നാണ് പുസ്തകമിറക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more