1 GBP = 104.17
breaking news

കുടുംബങ്ങൾക്ക് താങ്ങായി ചാൻസലർ ഫിലിപ്പ് ഹാമാൻഡിന്റെ സ്പ്രിംഗ് സ്റ്റേറ്റ്മെന്റ്; 11,850 പൗണ്ട് വരെയുളള വരുമാനത്തിന് ആദായനികുതിയില്ല; മിനിമം വേതനം ഏപ്രിൽ മുതൽ 7.83 പൗണ്ടായി ഉയരും

കുടുംബങ്ങൾക്ക് താങ്ങായി ചാൻസലർ ഫിലിപ്പ് ഹാമാൻഡിന്റെ സ്പ്രിംഗ് സ്റ്റേറ്റ്മെന്റ്; 11,850 പൗണ്ട് വരെയുളള വരുമാനത്തിന് ആദായനികുതിയില്ല; മിനിമം വേതനം ഏപ്രിൽ മുതൽ 7.83 പൗണ്ടായി ഉയരും

ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് ഇന്നലെ തന്റെ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് നടത്തിയിരിക്കുകയാണ്. ഇത് പ്രകാരം കുടുംബങ്ങളെയും ബിസിനസ് സ്ഥാപനങ്ങളെയും ബാധിക്കുന്ന വിധത്തിലുള്ള നികുതി മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. അടുത്ത മാസം മുതല്‍ ആരംഭിക്കുന്ന പുതിയ നികുതി വര്‍ഷത്തിലാണീ വ്യതിയാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഇതിലൂടെ നിരവധി തൊഴിലാളികള്‍ക്ക് തങ്ങക്ക് ലഭിക്കുന്നതിനേക്കാള്‍ നൂറ് കണക്കിന് പൗണ്ടുകള്‍ അധികമായി വീട്ടിലേക്ക് കൊണ്ടു പോകാന്‍ സാധിക്കും. ഉദാഹരണമായി വര്‍ഷത്തില്‍ 50,000 പൗണ്ട് വരുമാനമുള്ളവരും ഉയര്‍ന്ന നിരക്കില്‍ നികുതിനല്‍കുന്നവരുമായവര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ 236 പൗണ്ട് നികുതിയിളവ് ലഭിക്കും. എന്നാല്‍ വര്‍ഷത്തില്‍ 30,000 വരുമാനമുള്ളവര്‍ക്ക് 101 പൗണ്ടായിരിക്കും നികുതിയിളവ് ലഭിക്കുന്നത്.

ഈ വരുന്ന ഏപ്രില്‍ ആറ് മുതല്‍ ആദ്യം നേടുന്ന 11,850 പൗണ്ട് വരെയുളള സംഖ്യയ്ക്ക് ഒരു പെന്നി പോലും ഇന്‍കം ടാക്‌സ് നല്‍കേണ്ടതില്ല.എന്നാല്‍ നിങ്ങള്‍ക്ക് വര്‍ഷത്തില്‍ ഒരു ലക്ഷം പൗണ്ടിലധികം വരുമാനമുണ്ടായിരിക്കാന്‍ പാടില്ല. ഇത്തരത്തില്‍ സമ്പാദിക്കാവുന്ന തുക പഴ്‌സണല്‍ അലവന്‍സ് എന്നാണറിയപ്പെടുന്നത്. നേരത്തെ ഇത് 11,500 പൗണ്ടായിരുന്നു. അതിനും മുമ്പ് ഇത് വെറും 11,000 പൗണ്ടായിരുന്നു. മിക്കവര്‍ക്കും ഈ ഇന്‍കം ടാക്‌സ് അലവന്‍സ് കൊണ്ട് മെച്ചമുണ്ടാകും. എന്നാല്‍ ഒരു ലക്ഷം പൗണ്ടിന് മേല്‍ സമ്പാദിക്കുന്നവര്‍ക്ക് കാര്യമായ നേട്ടമുണ്ടാവില്ല. പുതിയ നീക്കംഅനുസരിച്ച് ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് തങ്ങളുടെ വ്യക്തിഗത ആദായനികുതിയില്‍ അടുത്ത വര്‍ഷം മുതല്‍ അതായത് 2018-19 മുതല്‍ 340 പൗണ്ട് കുറവ് വരും. എന്നാല്‍ അടിസ്ഥാനനിരക്കില്‍ ആദായ നികതി നല്‍കുന്നവര്‍ക്ക് ഏതാണ്ട് 70 പൗണ്ട് മാത്രമേ ഈ വകയില്‍ ഇളവ് ലഭിക്കുയുള്ളൂ. നാഷണല്‍ ഇന്‍ഷുറന്‍സ്‌കോണ്‍ട്രിബ്യൂഷനുകളുടെ കാര്യത്തില്‍ കുറഞ്ഞ നിരക്കില്‍ പണമടക്കുന്നവര്‍ക്ക് വര്‍ഷത്തില്‍ 30 പൗണ്ടിന്റെ മെച്ചം മാത്രമേ പുതിയ ബജറ്റിലൂടെ ലഭിക്കുന്നുള്ളൂ. എന്നാല്‍ ഉയര്‍ന്ന നിരക്കില്‍ അടയ്ക്കുന്നവര്‍ക്ക് വര്‍ഷത്തില്‍ 100 പൗണ്ടിലധികം ലാഭമുണ്ടാകും. നിലവില്‍ 45,001 പൗണ്ട് മുതല്‍ വരുമാനമുള്ളവരാണ് ഉയര്‍ന്ന നിരക്കിലുള്ള അതായത് 40 ശതമാനം നിരക്കിലുള്ള ആദായ നികുതി നല്‍കേണ്ടി വരുന്നത്. എന്നാല്‍ ഇന്നലത്തെ ബജറ്റില്‍ വരുത്തിയ പരിഷ്‌കാരമനുസരിച്ച് ഈ തുക 46,350 പൗണ്ടാക്കി ഉയര്‍ത്തിയിരിക്കുന്നു.

പുതിയ പ്രഖ്യാപനം അനുസരിച്ച് ടിപ്പിക്കല്‍ നികുതി ദാതാവ് 2010ല്‍ നല്‍കേണ്ടുന്നതിനേക്കാള്‍ 1075 പൗണ്ട് കുറവ് മാത്രമേ നികുതി ഇപ്പോള്‍ നല്‍കേണ്ടതുള്ളൂ. ഇത് പ്രകാരം നാഷണല്‍ ലിവിംഗ് വേയ്ജിലുള്ള ഫുള്‍ ടൈം വര്‍ക്കര്‍ക്ക് 3800 പൗണ്ട് അധികമായി വീട്ടിലേക്ക് കൊണ്ടു പോകാനാവും. ഇതിന് പുറമെ നാഷണല്‍ ലിവിംഗ് വേയ്ജ് ഏപ്രില്‍ ഒന്ന് മുതല്‍ 7.83 പൗണ്ടാക്കി ഉയര്‍ത്തുന്നതും നിരവധി പേര്‍ക്ക് നേട്ടമുണ്ടാക്കും.
നികുതി രഹിത ഡിവിഡണ്ട് അലവന്‍സ് ഏപ്രില്‍ മുതല്‍ 5000 പൗണ്ടില്‍ നിന്നും 2000 പൗണ്ടാക്കി കുറയ്ക്കുന്നതായിരിക്കും. ഇത് പ്രകാരം ഈ തുകയ്ക്ക് മുകൡ ഡിവിഡണ്ട് പേമെന്റുകള്‍ ലഭിക്കുന്നവര്‍ നികുതി നല്‍കേണ്ടി വരും. ഇത് പ്രകാരം അടിസ്ഥാനിരക്കില്‍ നികുതി നല്‍കുന്നവര്‍ 7.5 ശതമാനത്തിലധികം നികുതിയായി നല്‍കേണ്ടി വരും. ഉയര്‍ന്ന നിരക്കിലുള്ളവല്‍ 32.5 ശതമാനം അധികം നികുതി നല്‍കേണ്ടി വരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more