1 GBP = 104.17
breaking news

“ഗ്രേറ്റ് ബ്രിട്ടീഷ് റെയിൽ സെയിൽ”; റെയിൽവേ ടിക്കറ്റുകളിൽ വമ്പൻ ഓഫർ; നിരക്കുകൾ പകുതിയോളം കുറയും

“ഗ്രേറ്റ് ബ്രിട്ടീഷ് റെയിൽ സെയിൽ”; റെയിൽവേ ടിക്കറ്റുകളിൽ വമ്പൻ ഓഫർ; നിരക്കുകൾ പകുതിയോളം കുറയും

ലണ്ടൻ: ടിക്കറ്റ് നിരക്കുകളിൽ വമ്പൻ ഓഫറുകളുമായി ബ്രിട്ടനിലെ റെയിൽവേ കമ്പനികൾ. രാജ്യത്തുടനീളം ഗ്രേറ്റ് ബ്രിട്ടീഷ് റെയിൽ സെയിൽ കാമ്പെയ്ൻ വഴി ടിക്കറ്റുകളിൽ വലിയ തോതിൽ കുറവ് വരുത്തിയാണ് വില്പന. യുകെയിലുടനീളമുള്ള ട്രെയിൻ ടിക്കറ്റുകളുടെ താൽക്കാലിക വിൽപ്പനയെ ട്രാൻസ്‌പോർട്ട് ക്യാംപെയ്ൻ അംഗങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്, എന്നാൽ ഇവർ നിരക്ക് ഇനിയും കുറയ്ക്കണമെന്ന വാദവുമായാണ് രംഗത്ത്.

ഗവൺമെന്റിന്റെ “ഗ്രേറ്റ് ബ്രിട്ടീഷ് റെയിൽ സെയിൽ” നിരക്കുകൾ ഏപ്രിൽ, മെയ് മാസങ്ങളിൽ കുറഞ്ഞ നിരക്കിലുള്ള യാത്രാ സൗകര്യമാണ് ഓഫർ ചെയ്യുന്നത്. പല റൂട്ടുകളിലും ടിക്കറ്റ് നിരക്കുകളിൽ പകുതിയോളം കുറച്ചിട്ടുണ്ട്.

വ്യാപകമായ ടിക്കറ്റ് നിരക്ക് വർദ്ധനവ് ആളുകളെ റെയിൽവേയിൽ നിന്ന് അകറ്റുന്നുവെന്ന് കാമ്പെയ്ൻ ഫോർ ബെറ്റർ ട്രാൻസ്പോർട്ട് പറഞ്ഞു. സർക്കാരിന്റെ പുതിയ പദ്ധതി മാറ്റങ്ങൾ കൊണ്ടുവരുമെന്നും ഇവർ കരുതുന്നു. ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണം ഇതുവരെ പകർച്ചവ്യാധിക്ക് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല. 2021 ന്റെ അവസാന മൂന്ന് മാസങ്ങളിൽ ബ്രിട്ടനിൽ ഏകദേശം 285 ദശലക്ഷം യാത്രക്കാരാണ് റെയിൽ യാത്രകൾ നടത്തിയത്. കൊറോണ വൈറസ് ബാധിക്കുന്നതിന് മുമ്പ് കണ്ട ലെവലിന്റെ 62% മാത്രമാണിതെന്ന് ഓഫീസ് ഓഫ് റെയിൽ ആൻഡ് റോഡ് ഡാറ്റ പ്രകാരമുള്ള കണക്കുകളിൽ പറയുന്നു.

ഈ വസന്തകാലത്ത് ഒരു ദശലക്ഷത്തിലധികം ട്രെയിൻ ടിക്കറ്റുകളിൽ നിരക്ക് കുറയ്ക്കുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് പറഞ്ഞു. യുകെയിലുടനീളമുള്ള യാത്രകൾ കൂടുതൽ സജീവമാക്കാനും ആഭ്യന്തര ടൂറിസം വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് തുണയാകാനും ഈ നീക്കം സഹായിക്കുമെന്ന് ഗതാഗത വകുപ്പ് (ഡിഎഫ്ടി) പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ മാസം മുതൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ട്രെയിൻ യാത്രക്കാർക്ക് ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ട്രെയിൻ നിരക്ക് വർദ്ധനവാണ് നേരിടേണ്ടി വന്നത്. പുതിയ പദ്ധതി പ്രകാരം ലണ്ടനിൽ നിന്ന് എഡിൻബർഗിലേക്കുള്ള ചില സർവീസുകളിലെ സീറ്റുകൾ £44 ൽ നിന്ന് £22 ആയി ചുരുങ്ങും. ഏപ്രിൽ 25 നും മെയ് 27 നും ഇടയിൽ ഓഫ്-പീക്ക് നിരക്കുകളിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ യാത്രക്കാർക്ക് അർഹതയുള്ള ഡിസ്കൗണ്ട് ടിക്കറ്റുകൾ ചൊവ്വാഴ്ച മുതൽ വിൽപ്പനയ്‌ക്കെത്തും.

ക്വീൻസ് പ്ലാറ്റിനം ജൂബിലിയെ അടയാളപ്പെടുത്തുന്ന ജൂൺ 2 മുതൽ 5 വരെയുള്ള നാല് ദിവസത്തെ യുകെ ബാങ്ക് അവധിക്കാല വാരാന്ത്യത്തിൽ നടത്തുന്ന യാത്രകൾ ഇത് കവർ ചെയ്യില്ല.

“തീവണ്ടിയിൽ യാത്ര ചെയ്യുന്നതിൽ നിന്ന് എല്ലാവർക്കും പ്രയോജനം ലഭിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, കാരണം ഇത് ഒരു യാത്ര മാത്രമല്ല, എല്ലാവരേയും അവർ ഇഷ്ടപ്പെടുന്ന ആളുകളുമായും സ്ഥലങ്ങളുമായും ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗമാണിത്.” റെയിൽ ഡെലിവറി ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവായ ജാക്വലിൻ സ്റ്റാർ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more