1 GBP = 104.17
breaking news

വെസ്റ്റ് സസ്സെക്‌സിലെ ഗുഡ്‌വുഡ് എയർഫീൽഡിന് സമീപം വിമാനാപകടം; രണ്ടുപേർ കൊല്ലപ്പെട്ടു

വെസ്റ്റ് സസ്സെക്‌സിലെ ഗുഡ്‌വുഡ് എയർഫീൽഡിന് സമീപം വിമാനാപകടം; രണ്ടുപേർ കൊല്ലപ്പെട്ടു

വെസ്റ്റ് സസെക്സിലെ ഗുഡ്‌വുഡ് എയർഫീൽഡിന് സമീപം ബുധനാഴ്ചയുണ്ടായ വിമാനാപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഗുഡ്‌വുഡ് എയർഫീൽഡിന് വടക്കുഭാഗത്ത് ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനാപകടത്തിൽ ബുൾസ് ക്രോസിൽ നിന്നുള്ള 65 കാരനും ഗോസ്പോർട്ടിൽ നിന്നുള്ള 58 കാരനും മരിച്ചുവെന്ന് സസെക്സ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. വ്യോമയാന അന്വേഷണ ബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്നലെ വൈകുന്നേരം 4.38 ന് ചിചെസ്റ്ററിനടുത്തുള്ള ന്യൂ റോഡിൽ നിന്ന് ഒരുചെറു വിമാനം ഉൾപ്പെട്ട അപകടമുണ്ടായതായി വിവരം ലഭിച്ചതായും വെസ്റ്റ് സസെക്സ് ഫയർ ആന്റ് റെസ്ക്യൂ സർവീസിന്റെ വക്താവ് പറഞ്ഞു. ജോയിന്റ് ഫയർ കൺട്രോൾ, ചിച്ചസ്റ്റർ ഫയർ സ്റ്റേഷനിൽ നിന്ന് സാങ്കേതിക രക്ഷാ യൂണിറ്റിനൊപ്പം അപകട സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ടവർ തൽക്ഷണം മരിച്ചതായും അടിയന്തിര സേവന ജീവനക്കാർ പ്രദേശത്ത് തുടരുന്നുവെന്നും വക്താവ് കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more