1 GBP = 104.26
breaking news

ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ യൂത്ത് ഗൈഡൻസ് വർക് ഷോപ്പ് ശ്രദ്ധേയമായി…

ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ  യൂത്ത് ഗൈഡൻസ് വർക് ഷോപ്പ് ശ്രദ്ധേയമായി…

ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റി  (ജി‌എം‌എം‌എച്ച്‌സി) യൂത്ത് 2021 ഏപ്രിൽ 5 ന് സംഘടിപ്പിച്ച വെർച്വൽ അക്കാദമിക് യൂത്ത് ഗൈഡൻസ് വർക്ക്‌ഷോപ്പ്  വളരെയധികം ജനശ്രദ്ധ ആകർഷിച്ചു.

ഒരേ സമയം സൂമിലും ഫെയ്സ് ബുക്കിലുമായി നൂറ്റിയിരുപത്തിലധികം ആളുകൾ ഗ്രെയ്റ്റർ മാഞ്ചസ്റ്റർ കൂടാതെ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. യുകെയിലെ തന്നെ പ്രഗൽഭരായ അധ്യാപകരും, യൂണിവേഴ്സിറ്റിയിൽ വൈവാർധ്യമാർന്ന കോഴ്സുകൾ ചെയ്തുകൊണ്ടിരിക്കുന്ന സമർഥരായ യുവതീയുവാക്കളും ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. 

പ്രസ്തുത വർക്ഷോപ്പിൽ മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും വിവിധ പ്രൊഫഷണൽ കോഴ്സുകളെ കുറിച്ചും അഡ്മിഷൻ നടപടികളെക്കുറിച്ചും കരിക്കുലത്തെ കുറിച്ചും ജോലി സാധ്യതകളെക്കുറിച്ചും ചോദിച്ചറിയാൻ സാധിച്ചു.

 ജി. സി. എസ്.ഇ , എൻവിയോൺമെൻറൽ ബയോളജി, സൈബർ സെക്യൂരിറ്റി, ന്യൂറോ സയൻസ്, കമ്പ്യൂട്ടർ സയൻസ്, ലോ, എയ്റോസ്പേസ് എൻജിനീയറിംങ്, മാത്തമാറ്റിക്സ് & ഇക്കണോമിൿസ് , കെമിക്കൽ എഞ്ചിനീയറിംഗ്, മെഡിസിൻ എന്നീ വിഷയങ്ങൾ ആണ് ഈ കരിയർ ഇവന്റിൽ ഉൾപ്പെടുത്തിയിരുന്നത്.

 അവതരണ മികവുകൊണ്ടും വൈവിധ്യതകൊണ്ടും പ്രത്യേക ശ്രദ്ധ ആകർഷിച്ച ഈ കരിയർ ഇവൻ്റ് നിരവധി യുവ വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്തു എന്ന് മാത്രമല്ല, ഈ കരിയർ വർക്ക്ഷോപ്പ് അവരുടെ കരിയർ പാത തിരഞ്ഞെടുക്കാൻ സഹായകരവുമായി. ബാർ‌ക്ലേസ് ബാങ്കിന്റെ അപ്രന്റിസ്ഷിപ്പ് പ്രോഗ്രാം മാനേജരും സൂം കാളിൽ ചേർന്ന് അപ്ലിക്കേഷനുകൾക്കായി നുറുങ്ങുകളും ഉപദേശവും നൽകിയതോടെ, വിജയകരമായ ഈ പരിപാടി മറ്റൊരു തലത്തിലേക്കുയർന്നു. 

സംഘാടകരെന്ന നിലയിൽ, മികച്ച നിലവാരത്തിൽ ഇങ്ങനെ ഒരു കരിയർ ഇവന്റ് നടത്താനായത് GMMHC ക്ക്‌ വലിയ നേട്ടം തന്നെയാണെന്ന് സെക്രട്ടറി  രാധേഷ് നായരും പ്രസിഡണ്ട് സിന്ധു ഉണ്ണിയും അഭിപ്രായപ്പെട്ടു. വരും വർഷങ്ങളിൽ പൊതു സമൂഹത്തിന് പ്രയോജനപ്പെടുന്നതിനായി  ഇത്തരം പരിപാടികൾ കൂടുതൽ സംഘടിപ്പിക്കാൻ ശ്രമിക്കുമെന്നു അവർ അറിയിച്ചു. 

ഈ കോവിഡ് പാൻഡെമിക് എല്ലാവരേയും ബാധിക്കുകയും നമ്മുടെ യുവ വിദ്യാർത്ഥികളെ അവരുടെ പഠന, കരിയർ പാത തിരഞ്ഞെടുക്കുന്നതിൽ പ്രതികൂലമായി ബാധിക്കുകയും ചെയ്ത ഈ സാഹചര്യത്തിൽ, ഇങ്ങനെ ഒരു കരിയർ ഗൈഡൻസ് പരിപാടി നടത്താനായത് ഒരു വലിയ അനുഗ്രഹമായി കാണുന്നു എന്ന് ഈ അക്കാഡമിക് വർക്ക്ഷോപ്പ്‌ കോ-ഓർഡിനേറ്റ് ചെയ്ത യൂത്ത് കോർഡിനേറ്റർസ് അഖില മുത്തുസ്വാമിയും പൂർണിമ ജിമോനും അറിയിച്ചു. 

ഈ പരിപാടിയുടെ മഹത് വിജയത്തിന് കാരണം, നന്നായി ചിട്ടപ്പെടുത്തിയ അവതരണവും യുവ അവതാരകരുടെ നിസ്വാർത്ഥ സേവനവുമാണ്‌ എന്ന് ഈ പരിപാടിയുടെ ടെക്നിക്കൽ കോ-ഓർഡിനേറ്റർ ആയ ഗിരിജ മേനോൻ അഭിപ്രായപ്പെട്ടു. വിജയകരമായ ഈ പരിപാടിക്ക് അണിയറയിൽ പ്രവർത്തിച്ച കുമാരി. പൂർണിമ ജീമോൻ,  അഖില മുത്തുസ്വാമി,  ഗിരിജ മേനോൻ എന്നിവർക്ക് പ്രസിഡന്റ് സിന്ധു ഉണ്ണി കമ്മറ്റിയുടെ പേരിൽ പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു.

https://www.facebook.com/GMMHCManchester/videos/258434175961445/?d=n

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more