1 GBP = 104.17
breaking news

GMMHC യുടെ ഈ വര്‍ഷത്തെ വെർച്വൽ ദീപാവലി ആഘോഷങ്ങള്‍ നാളെ ശനിയാഴ്ച വൈകിട്ട് 6.30 മുതല്‍…

GMMHC യുടെ ഈ വര്‍ഷത്തെ വെർച്വൽ ദീപാവലി ആഘോഷങ്ങള്‍ നാളെ ശനിയാഴ്ച വൈകിട്ട് 6.30 മുതല്‍…

മാഞ്ചസ്റ്റർ:- ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റിയുടെ ദീപാവലി ആഘോഷങ്ങൾ വെർച്വൽ പ്ലാറ്റ്ഫോമിൽ നാളെ ശനിയാഴ്ച (14/11/20) വൈകിട്ട് 6.30 മുതൽ വെർച്വൽ ആയി നടത്തുന്നതാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വളരെ വിപുലമായി ആഘോഷിച്ചുകൊണ്ടിരുന്ന ദീപാവലി ഈ വര്‍ഷം കൊവിഡ് -19 എന്ന മഹാമാരിമൂലം ഉണ്ടായ നിയന്ത്രണങ്ങളാല്‍ പതിവുപോലെ ആഘോഷിക്കാന്‍ കഴിയുകയില്ല. എന്നിരുന്നാലും പ്രതീക്ഷയുടെ പുതുവെളിച്ചമാണല്ലോ എല്ലാ ആഘോഷങ്ങളിലൂടെ ആത്യന്തികമായി എല്ലാവരും കാണുന്നത്. ആയതിൻ്റെ പ്രതീക്ഷ നിലനിര്‍ത്തുവാനായി GMMHC ഈ വര്‍ഷം സാങ്കേതികവിദ്യയുടെ  സഹായത്തോടെ നാളെ ശനിയാഴ്ച വൈകിട്ട്(14/11/2020) 6.30 മുതല്‍ ആഘോഷിക്കുന്ന വിവരം അറിയിക്കുന്നു. വിവിധ കലാപരിപാടികളും, കളികളും, ദീപാവലി വിശേഷാല്‍ ഭജനയും ആയിരിക്കും ഈ വർഷത്തെ പ്രത്യേക ആകര്‍ഷണങ്ങള്‍. ഫെയ്സ് ബുക്ക് പേജിലൂടെയും സൂം മീറ്റിംഗ് വഴിയുമായിരിക്കും ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

ഈ മഹാമാരിയില്‍ എല്ലാവരും മാനസികമായി വിഷമിച്ചിരിക്കുന്ന ഘട്ടത്തില്‍ ആത്മീയവും ശാരീരികമായും ഉണര്‍വ്വേകാന്‍ എല്ലാ വാരാന്ത്യത്തിലും ഭജന്‍, ഭഗവത് ഗീത പഠനം, ചക്ര മെഡിറ്റേഷന്‍ എന്നിവ virtual മാധ്യമത്തിലൂടെ GMMHC ചെയ്തു വരുന്ന വിവരവും  അറിയിക്കുന്നു. ജി.എം.എം.എച്ച്. സി. യുടെ ദീപാവലി ആഘോഷങ്ങളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക:-ചന്ദ്രശേഖരന്‍നായര്‍ (സെക്രട്ടറി) -07865563926

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more