1 GBP = 104.38
breaking news

ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ (GMMHC) മകരവിളക്ക് ആഘോഷങ്ങൾ ജനുവരി 9 ന്…..

ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മലയാളി  ഹിന്ദു കമ്യൂണിറ്റിയുടെ (GMMHC)   മകരവിളക്ക് ആഘോഷങ്ങൾ ജനുവരി 9 ന്…..

ഹൈന്ദവ വിശ്വാസത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന മകരസംക്രമ മുഹൂർത്തത്തിന്  ഭൗമ മണ്ഡലം തയ്യാറെടുക്കവേ കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ മകരവിളക്ക് virtual ആയി  ആഘോഷിക്കാൻ ഗ്രെയ്റ്റർ മാഞ്ചസ്റ്റർ ഹിന്ദു കമ്യൂണിറ്റി(GMMHC) തയ്യാറെടുത്തിരിക്കുന്നു. 

മുൻകാലങ്ങളിൽ  മകരവിളക്ക് മഹോത്സവം, നെറ്റിപ്പട്ടം കെട്ടിയഗജ വീരൻറെയും,  താലപ്പൊലിയുടെയും, ചെണ്ട മേളത്തിന്ടെയും  അകമ്പടിയോടെ തൃക്കൊടിയേറ്റത്തിൽ ആരംഭിച്ച് അയ്യപ്പഭക്തന്മാർക്കു ദർശനപുണ്യമേകാൻ അഭിഷേകം ഉൾപ്പെടെ വിവിധ പൂജകളും ഭക്തിസാന്ദ്രമായ ഭജനയുമായി വൻ ആഘോഷമായി ആണ് ഗ്രെയ്റ്റർ മാഞ്ചെസ്റ്റെർ മലയാളീ ഹിന്ദു കമ്മ്യൂണിറ്റി നടത്തിയിരുന്നത്. നാനൂറിൽ പരം ഭക്തജനങ്ങൾ പങ്കെടുത്ത കഴിഞ്ഞ വർഷത്തെ മകരവിളക്ക് മഹോത്സാവം പ്രേത്യേകം ശ്രെദ്ധയാകർഷിച്ചിരുന്നു. ശബരി ശൈലവാസന്റെ ആ തിരുവുത്സവം ഇക്കുറി കോവിഡിന്റെ പശ്ചാതലത്തിൽ ഓൺലൈനിലൂടെ ആണ് നടത്തപ്പെടുന്നത്. അയ്യപ്പപൂജയും ഭക്തിഗാനസുധയും അടങ്ങുന്ന മകരവിളക്ക് ആഘോഷം മാഞ്ചസ്റ്റർ ഹിന്ദു സമാജത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവ് ആയി ദർശിക്കാവുന്നതാണ്. 

Virtual ആയി നടത്തുന്ന പ്രസ്തുത  ചടങ്ങിലേക്ക് എല്ലാ  അയ്യപ്പ ഭക്തന്മാരെയയും സ്വാഗതം ചെയ്യുന്നതായി ഗ്രെയ്റ്റർ മാഞ്ചസ്റ്റർ  മലയാളി ഹിന്ദു കമ്മ്യൂണിറ്റി പ്രസിഡന്റ് സിന്ധു ഉണ്ണി (07979123615) സെക്രട്ടറി രാധേഷ് നായർ (07815 819190) എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more