1 GBP = 104.38
breaking news

ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത കാലം ചെയ്തു

ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത കാലം ചെയ്തു

കൊച്ചി: മാര്‍ത്തോമ്മാസഭയുടെ സഫ്രഗന്‍ മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് (74) കാലം ചെയ്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം പുലര്‍ച്ചെ 4.40 നാണ് കാലം ചെയ്തത്.

തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ചിറയിന്‍കണ്ടത്തില്‍ പരേതരായ സി.ഐ. ഇടിക്കുളയുടെയും ആച്ചിയമ്മയുടെയും മകനാണ് സഫ്രഗന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ്. 1944 ഏപ്രില്‍ 26 നാണ് ജനനം. സി.ഐ. ജോർജ് എന്നായിരുന്നു ആദ്യനാമം. 1969 ജൂൺ 14ന് വൈദികനായി. 1989 ഡിസംബർ ഒൻപതിന് ഡോ. അലക്‌സാണ്ടർ മാർത്തോമ്മാ മെത്രാപ്പൊലീത്ത മേൽപ്പട്ട സ്‌ഥാനത്തേക്ക് ഉയർത്തി. 2015 ഒക്ടോബർ രണ്ടിന് സഫ്രഗൻ മെത്രാപ്പൊലീത്തയായി. മികച്ച വാഗ്മിയും കവിയുമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more