1 GBP = 104.24
breaking news

ബ്രിട്ടൻ, ഇന്ത്യ, പോർചുഗൽ എന്നീ രാജ്യങ്ങൾക്കുള്ള യാത്ര വിലക്ക്​ ജർമനി നീക്കി

ബ്രിട്ടൻ,  ഇന്ത്യ, പോർചുഗൽ എന്നീ രാജ്യങ്ങൾക്കുള്ള യാത്ര വിലക്ക്​ ജർമനി നീക്കി

ബർലിൻ: കോവിഡ്​ ഡെൽറ്റ വകഭേദം പടർന്നുപിടിച്ച ഇന്ത്യ, ബ്രിട്ടൻ, പോർചുഗൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്​ ഏർപെടുത്തിയ യാത്ര വിലക്ക്​ ജർമനി നീക്കി. ഇന്ത്യ, നേപ്പാൾ, റഷ്യ, ​പോർചുഗൽ, ബ്രിട്ടൻ എന്നീ രാജ്യങ്ങളെ പട്ടിക മാറ്റി തരംതിരിച്ചതായി ദ റോബർട്ട്​ കോച്​ ഇൻസ്​റ്റിറ്റ്യൂട്ട്​ വ്യക്തമാക്കി.

ഇതോടെ ജർമനിയിലെ താമസക്കാരോ പൗരൻമാരോ അല്ലാത്തവർക്കും​ രാജ്യത്തേക്ക്​ കടക്കാൻ തടസ്സങ്ങൾ ഇല്ലാതാകും. എന്നാൽ ക്വാറൻറീൻ, കോവിഡ്​ പരിശോധനാ കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്​ചയും ഉണ്ടാവുകയില്ല. 

കോറോണ വൈറസി​െൻറ പുതിയ വകഭേദങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ അവ സ്വന്തം മണ്ണിലേക്ക്​ കടക്കാതിരിക്കാനായിട്ടാണ്​ ജർമനി വൈറസ്​ വകഭേദം കണ്ടെത്തിയ രാജ്യങ്ങളെ തരംതിരിച്ചത്​. എന്നാൽ ഡെൽറ്റ വകഭേദം ജർമനിയിലും അതിവേഗം പടർന്നുപിടിക്കുകയാണെന്നും അതിനാൽ മറ്റ്​ രാജ്യക്കാർക്കുള്ള യാത്ര വിലക്ക്​ എടുത്ത്​ കളയുമെന്നും ആരോഗ്യ മന്ത്രി ജെൻസ്​ സ്​ഫാൻ ക​ഴിഞ്ഞ ആഴ്​ച വ്യക്തമാക്കിയിരുന്നു. 

ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിനെതിരെ വാക്​സിനുകൾ ഫലപ്രദമാണെന്ന്​ ഗവേഷകർ കണ്ടെത്തിയിരുന്നു. ബ്രിട്ട​നിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക്​ നീക്കുമെന്ന്​ ലണ്ടൻ സന്ദർശിച്ച വേളയിൽ ചാൻസലർ ആംഗല മെർക്കലും സൂചന നൽകിയിരുന്നു. 

എന്നാൽ ഇപ്പോഴും ഡെൽറ്റ വകഭേദം പടർന്നുപിടിക്കുന്ന ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്​ ജർമനിയുടെ യാത്ര വിലക്ക്​ നിലനിൽക്കുന്നുണ്ട്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more