1 GBP = 104.29
breaking news

മലയാളിയായ ഡോ. ജോർജ് ലെസ്ലിക്ക് അയർലണ്ട് സർക്കാരിന്റെ അപൂർവ്വ അംഗീകാരം

മലയാളിയായ ഡോ. ജോർജ് ലെസ്ലിക്ക് അയർലണ്ട് സർക്കാരിന്റെ അപൂർവ്വ അംഗീകാരം

ലണ്ടൻ: ഒമാനിൽ ജനകീയ ഡോക്ടർ എന്ന നിലയിൽ അറിയപ്പെടുന്ന ഡോ. ജോർജ് ലെസ്ലിക്ക് അയർലണ്ട് സർക്കാരിന്റെ അപൂർവ്വ അംഗീകാരം ലഭിച്ചു. അയർലണ്ടിന്റെ ചരിത്രത്തിൽ തന്നെ പീസ് കമ്മീഷണർ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരൻ ആയിരിക്കുകയാണ് ദീർഘകാലം ഒമാനിൽ ഡോക്ടറായി സേവനം അനുഷ്ടിച്ചിട്ടുള്ള ഡോ. ജോർജ് ലെസ്ലി എന്ന മലയാളി.

ഐറിഷ് നിയമനിർവ്വഹണ മേഖലയിൽ പീസ് കമ്മീഷണർ നിരവധി ഔദ്യോഗിക ചുമതലകൾ വഹിക്കേണ്ടതുണ്ട്. ഇരുപത് വർഷത്തോളമായി ഒമാനിൽ ജോലി ചെയ്തുവരുന്ന ഡോ. ജോർജ് ലെസ്ലിയുടെ അപൂർവ്വ നേട്ടം ഒമാനിലെ മലയാളികൾക്കും അഭിമാനമായി. ആതുര സേവന മേഖലയ്ക്ക് പുറമെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും ജോർജ് ലെസ്ലി സജീവമാണ്.

സാംസ്‌കാരിക സംഘടനയായ ‘മലയാളം’ ഒമാൻ ചാപ്റ്ററിന്റെ സ്ഥാപകരിൽ ഒരാളും നിലവിലെ ചെയർമാനും ആണ് ഡോ. ജോർജ് ലെസ്ലി. കേരള സർക്കാരിന്റെ മലയാളം മിഷൻ പദ്ധതിയുടെ ഒമാനിലെ ആദ്യ പ്രസിഡന്റും ആയിരുന്നു അദ്ദേഹം. ഒമാനിൽ ജോലി ചെയ്യുന്നതിനിടെ രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് ഉപരിപഠനാർത്ഥം അയർലണ്ടിൽ എത്തിയ ജോർജ് ലെസ്ലി, നിരവധി യാത്രാകുറിപ്പുകളിലൂടെ ആ രാജ്യത്തെ ലോകത്തിന് പരിചയപ്പെടുത്തി. തൃശ്ശൂർ സ്വദേശിയായ ഡോ. ജോർജ് ലെസ്ലി ഇപ്പോൾ ഐറിഷ് സംസ്കാരവും പാരമ്പര്യവും ചരിത്രവും വിവരിക്കുന്ന തന്റെ പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more