1 GBP = 104.30
breaking news

അമേരിക്കയിൽ വംശവെറി ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ജോർജ്ജ് ഫ്‌ളോയ്ഡിന്റെ കുടുംബത്തിന് 27 മില്യൺ ഡോളർ നഷ്ടപരിഹാരം

അമേരിക്കയിൽ വംശവെറി ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ജോർജ്ജ് ഫ്‌ളോയ്ഡിന്റെ കുടുംബത്തിന് 27 മില്യൺ ഡോളർ നഷ്ടപരിഹാരം

മിനസോട്ട: രാജ്യത്ത്​ ഇന്നും തുടരുന്ന വംശവെറിയുടെ രക്​തസാക്ഷിയായി 2020 മേയിൽ യു.എസിലെ മിനസോട്ടയിൽ കഴുത്തിൽ കാൽമുട്ടമർത്തി പൊലീസുകാരൻ ​ കൊലപ്പെടുത്തിയ ജോർജ് ഫ്ലോയിഡിന്‍റെ കുടുംബത്തിന് 27 മില്യൺ ഡോളർ (ഏകദേശം 196 കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകും. മിനിയപൊളിസ് ഭരണകൂടം, പൊലീസ് വകുപ്പ് എന്നിവർക്കെതിരെ ജോർജ് ഫ്ലോയിഡിൻെറ കുടുംബം നൽകിയ സിവിൽ കേസ് ഒത്തുതീർപ്പാക്കിയാണ് സർക്കാർ നഷ്​ട പരിഹാര തുക തീരുമാനിച്ചത്​.

വർണ​വെറിയനായ പൊലീസുകാരൻ ​​കറുത്ത വംശജനായ കഴുത്തിൽ മിനിറ്റുകളോളം കാൽമുട്ടമർത്തിയാണ്​ േഫ്ലായിഡിനെ കൊലപ്പെടുത്തിയിരുന്നത്​. സിറ്റി ഭരണകൂടത്തിനും നാല്​ പൊലീസ്​ ഉദ്യോഗസ്​ഥർക്കുമെതിരെ കഴിഞ്ഞ ജൂലൈയിലാണ്​ കുടുംബം കേസ്​ നൽകിയത്​. ഇതിലാണ്​ നഷ്​ട പരിഹാരം സംബന്ധിച്ച പ്രാദേശിക ഭരണകൂടത്തിന്‍റെ തീരുമാനം. 

ഇക്കാര്യം അറിയിച്ച് നടന്ന പത്രസമ്മേളനത്തിൽ, കറുത്ത വർഗക്കാരുടെ ജീവനും വിലയുണ്ടെന്ന് അറ്റോർണിമാർ പറഞ്ഞു. സഹോദരനെ വീണ്ടും കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ഒത്തുതീർപ്പ് സംഖ്യ തിരിച്ചു നൽകുമായിരുന്നെന്ന് സഹോദരൻ പ്രതികരിച്ചു. ജോർജ് ഫ്ലോയിഡിൻെറ പേരിൽ ഫൗണ്ടേഷൻ ആരംഭിക്കുമെന്ന് സഹോദരി പറഞ്ഞു. 

അതേസമയം, മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ക്രിമിനൽ കേസിൽ വിചാരണ തുടരുകയാണ്. 

​േഫ്ലായ്​ഡിന്‍റെ കൊലപാതകം രാജ്യത്തുടനീളം കറുത്ത വംശജർ നയിച്ച വലിയ പ്രക്ഷോഭങ്ങൾക്ക്​ തുടക്കമിട്ടിരുന്നു. സിഗരറ്റ്​ വാങ്ങാൻ 20 ഡോളറിന്‍റെ വ്യാജ കറൻസി ഉപയോഗിച്ചുവെന്ന്​ ആരോപിച്ചായിരുന്നു കൈയാമം വെച്ച്​ റോഡിൽ കിടത്തി ഡെറക്​ ചോവിൻ എന്ന വെള്ളക്കാരനായ പൊലീസുകാരൻ​ മൃഗീയമായി കൊലപ്പെടുത്തിയത്​. ഒമ്പതു മിനിറ്റ്​ നേരം ഇതേ ക്രൂരത തുടരുന്നതിനിടയിൽ കടുത്ത വേദന അനുഭവപ്പെടുന്നതായും ശ്വാസം മുട്ടുന്നതായും ​േഫ്ലായ്​ഡ്​ പറഞ്ഞിരുന്നുവെങ്കിലും പൊലീസുകാരൻ ചെവി കൊടുത്തില്ല. 

ചോവിനൊപ്പം ​േഫ്ലായ്​ഡിനെ കൈയാമം വെച്ച രണ്ടു പൊലീസുകാരെയും അറസ്റ്റ്​ ചെയ്​തിരുന്നു. ചോവിനെ പിന്നീട്​ പൊലീസ്​ സേനയിൽനിന്ന്​ പിരിച്ചുവിട്ടു. തുടരന്വേഷണം നേരിടുന്ന മറ്റു മൂന്നു പേരെയും പുറത്താക്കിയിട്ടുണ്ട്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more