1 GBP = 104.22
breaking news

ഗ്രേറ്റ് ബ്രിട്ടൺ രൂപത മേയ് മാസത്തിൽ ലൂർദ്ദ് തീർത്ഥാടനം സംഘടിപ്പിക്കുന്നു…

ഗ്രേറ്റ് ബ്രിട്ടൺ രൂപത മേയ് മാസത്തിൽ ലൂർദ്ദ് തീർത്ഥാടനം സംഘടിപ്പിക്കുന്നു…
പ്രെസ്റ്റൺ: സുപ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ ലൂർദ്ദിലേക്ക് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ തീർത്ഥാടനം സംഘടിപ്പിക്കുന്നു. 2019 മേയ് 30, 31 തീയതികളിലായി നടക്കുന്ന ഈ പ്രാർത്ഥനാ യാത്രയ്ക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകും. തിരുസഭയിൽ മാതാവിനോടു  സവിശേഷമായ ഭക്തി വിശ്വാസികൾ പ്രകടിപ്പിക്കുന്ന മാസമാണ് മേയ് മാസം. അതുകൊണ്ടുതന്നെ, മെയ്മാസവണക്കത്തിന്റെ ഏറ്റവും അനുയോജ്യമായ സമാപനമാകും ഈ പ്രാർത്ഥനാ യാത്ര.
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ, യൂവജന വർഷമായി ആചരിക്കുന്ന 2019- ൽ നടത്തപ്പെടുന്ന ഈ തീര്ഥയാത്രയിൽ യൂവജന സാന്നിധ്യം കൂടുതലായി പ്രതീക്ഷിക്കുന്നതായി മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. തീർത്ഥാടനമായി ലൂർദ്ദിലെത്തുമ്പോൾ രൂപതയെയും എല്ലാ കുടുംബങ്ങളെയും പരി. മാതാവിന്റെ വിമലഹൃദയത്തിൽ പ്രതിഷ്ഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഈ പുണ്യയാത്രയിലേക്കു പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുന്നു. തീർത്ഥാടനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more