അനീഷ് ജോണ്‍
നോട്ടിംഗ്ഹാം:ഫെബ്രുവരി ഒമ്പതിന് നോട്ടിംഗ്ഹാമില്‍ മരണമടഞ്ഞ എറണാകുളം സ്വദേശി ശ്രീ മോഹനന്‍ മേനോന്റെ(64) ശവസംസ്‌കാരം ഇന്നലെ നോട്ടിംഗ്ഹാമിവെച്ചു നടന്നു . ഉച്ചയ്ക്കുശേഷം മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു ,തുടര്‍ന്ന് ബന്ധു ക്കളും സുഹൃത്തുക്കളും എന്‍ എം സി എ പ്രവര്‍ത്തകരും അടക്കം നൂറുകണക്കിനു മലയാളികള്‍ മേനോന് അന്തിമോപചാരം അര്‍പ്പിച്ചു.ഹിന്ദു മാതാചാര ആചാരപ്രകാരം പൂജാരിയുടെ കാര്‍മിതികത്വത്തിലായിരുന്നു സംസ്‌കാരം . യുക്മ ദേശീയ കമ്മിറ്റി യുടെ പ്രധിനിധിയായി ജോ. ട്രഷറര്‍ ജയകുമാര്‍ നായര്‍ അന്തിമോപചാരം അര്‍പ്പിച്ചു .

നോട്ടിംഗ്ഹാമിലെ അര്‍ണോള്‍ഡില്‍ താമസമാക്കിയ ശ്രീമതി ബിന്ദു സരസ്വതിയുടെ പിതാവാണ് മരണമടഞ്ഞ ശ്രീ മോഹനന്‍ മേനോന്‍. മകളെയും കുടുംബത്തേയും കാണാനെത്തിയ അദ്ദേഹം അസുഖ ബാധിതനായി നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലില്‍ കഴിയുകയായിരുന്ന മോഹനന്‍ മേനോന്‍ ഫെബ്രുവരി ഒമ്പതിന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
മോഹനന്‍ മേനോന്‍ സരസ്വതി അമ്മാള്‍ ദമ്പതി കള്‍ക്ക് രണ്ടു മക്കളാണ് ബിന്ദു സരസ്വതി, രാജേഷ് മോഹനന്‍ പിതാവിന്റെ മരണ വിവരം അറിഞ്ഞു രാജേഷ് മോഹനന്‍ യുകെയിലെത്തിയിരുന്നു. സരസ്വതി അമ്മാളും മോഹനന്‍ മേനോനൊപ്പം യുകെയിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ശവസംസ്‌കാരം ഇവിടെത്തന്നെ നടത്തുവാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.

മോഹനന്‍ മേനോന്റെ മരണ വിവരമറിഞ്ഞു നോട്ടിംഹാമിലെ മുഴുവന്‍ മലയാളികളും ബിന്ദുവിനും കുടുംബത്തിനും സാന്ത്വനവുമായി ഒപ്പമുണ്ടായിരുന്നു. യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ പ്രസിഡന്റും നോട്ടിംങ്ഹാം മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ പ്രസിഡന്റും കൂടിയായ ഡിക്‌സ് ജോര്‍ജി ന്റെ നേ ത്യത്വ ത്തില്‍ എന്‍ എം സി എ പ്രവര്‍ത്തകര്‍ സംസ്‌കാരത്തിനും മറ്റും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊണ്ട് കുടുംബ ത്തിനൊപ്പം ഉണ്ടായിരുന്നു .


click on malayalam character to switch languages