1 GBP = 104.24
breaking news

അഭിഷേക നിറവിന് തുടക്കമായി; ആദ്യ ഏകദിന ഒരുക്ക ധ്യാനം ഇന്ന് ബ്രിസ്റ്റോളില്‍…

അഭിഷേക നിറവിന് തുടക്കമായി; ആദ്യ ഏകദിന ഒരുക്ക ധ്യാനം ഇന്ന് ബ്രിസ്റ്റോളില്‍…

 ഫാ. ബിജു കുന്നയ്ക്കാട്ട്

ബ്രിസ്റ്റോള്‍: ഒക്ടോബറില്‍ നടക്കുന്ന പ്രഥമ ‘ഗ്രേറ്റ് ബ്രിട്ടന്‍ അഭിഷേകാഗ്‌നി’ കണ്‍വന്‍ഷന് വിശ്വാസികളെ ആത്മീയമായി ഒരുക്കുന്ന ഏകദിന ഒരുക്ക ധ്യാനങ്ങള്‍ക്കു ഇന്ന് തുടക്കം. രൂപതയിലെ എട്ടു റീജിയനുകളിലായി നടക്കുന്ന ഏകദിന കണ്‍വന്‍ഷനുകളില്‍ ആദ്യത്തേതാണ് ഇന്ന് ബ്രിസ്റ്റോളില്‍ നടക്കുന്നത്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, രൂപതാ ന്യൂ ഇവാഞ്ചലൈസേഷന്‍ ഡയറക്ടറും സെഹിയോന്‍ യുകെ ഡയറക്ടറുമായ റവ. ഫാ. സോജി ഓലിക്കല്‍, പ്രശസ്ത വചന പ്രഘോഷകന്‍ ബ്രദര്‍ റെജി കൊട്ടാരം എന്നിവരുടെ നേതൃത്വത്തിലാണ് വചന പ്രഘോഷണ ശുശ്രൂഷകള്‍ നടക്കുന്നത്.

രാവിലെ 9.30ന് ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ജപമാല, പ്രയ്സ് ആന്‍ഡ് വര്‍ഷിപ്പ്, വചന പ്രഘോഷണം, വിശുദ്ധ കുര്‍ബ്ബാന, ദിവ്യകാരുണ്യാരാധന എന്നിവ ഉണ്ടായിരിക്കും. വി. കുര്‍ബാനയില്‍ മുഖ്യ കാര്‍മ്മികനാകുന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലി മദ്ധ്യേ വചനസന്ദേശം പങ്ക് വയ്ക്കും. വൈകീട്ട് 5 മണി വരെ നീളുന്ന ഈ ഏകദിന ശുശ്രൂഷയില്‍ വരുന്നവര്‍ തങ്ങള്‍ക്കാവശ്യമുള്ള ഉച്ചഭക്ഷണം സ്വയം കരുതേണ്ടതാണ് എന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

നല്ലതു പോലെ ഒരുക്കപ്പെട്ട നിലത്തു വിതക്കുന്ന വിത്താണ് വളര്‍ന്നു നൂറുമേനി തരുന്നതെന്ന (മത്തായി 13 :8 ) സുവിശേഷ സന്ദേശത്തിന്റെ പ്രാധാന്യം മനസിലാക്കിയാണ് ഒക്ടോബറില്‍ നടക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷനു മുന്നോടിയായി വിശ്വാസികളുടെ ഹൃദയങ്ങളെ ഈ ഒരുക്ക ധ്യാനങ്ങളിലൂടെ സജ്ജമാക്കുന്നതെന്ന് മാര്‍ സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന് കീഴില്‍ വരുന്ന എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും സാധിക്കുന്നത്ര വിശ്വാസികള്‍ ഈ കണ്‍വന്‍ഷനില്‍ പങ്കെടുക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

റീജിയണിലെ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. പോള്‍ വെട്ടിക്കാട് CST, ഫാ. ജോയി വയലില്‍, ഫാ. സിറില്‍ ഇടമന, ഫാ. സണ്ണി പോള്‍, ഫാ. ജോസ് മാളിയേക്കല്‍, ഫാ. സിറില്‍ തടത്തില്‍, ഫാ. ജോര്‍ജ് പുത്തൂര്‍, ഫാ. അംബ്രോസ് മാളിയേക്കല്‍, ഫാ. സജി അപ്പോഴിപ്പറമ്പില്‍, ഫാ. പിയൂസ്, ഫാ. ജിമ്മി സെബാസ്റ്റ്യന്‍, ഫാ. ചാക്കോ പനത്തറ എന്നിവരുടെ നേതൃത്വത്തില്‍ കണ്വന്ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

അഡ്രസ്:

St. Joseph’s Catholic Church

Forest Road

Fishponds

Bristol

BS163QT

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് കണ്ടോത്ത് (07703063836)

രണ്ടാമത്തെ ഏകദിന ഒരുക്ക റീജിയണല്‍ കണ്‍വന്‍ഷന്‍ നാളെ ലണ്ടന്‍ റീജിയനില്‍ നടക്കും. കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. തോമസ് പാറയടിയില്‍ അറിയിച്ചു.

 

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more