1 GBP = 104.29

പതിനഞ്ചാം വയസിൽ അമേരിക്കയിൽ പി എച്ച് ഡി ചെയ്യാനൊരുങ്ങി മിടുക്കൻ മലയാളി

പതിനഞ്ചാം വയസിൽ അമേരിക്കയിൽ പി എച്ച് ഡി ചെയ്യാനൊരുങ്ങി മിടുക്കൻ മലയാളി

വാഷിംഗ്ടൺ: മലയാളിയായ പതിനഞ്ചു വയസുകാരന് അമേരിക്കയിൽ പി എച്ച് ഡി ചെയ്യാനൊരുങ്ങുന്നു. ബയോമെഡിക്കൽ എഞ്ചിനിയറിങ്ങിൽ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ബിരുദപഠനം പൂർത്തിയാക്കിയതിനു ശേഷം ആയിരിക്കും പി എച്ച് ഡി ചെയ്യുക. മലയാളികളായ ടജിയുടെയും ബിജോ അബ്രഹാമിന്‍റെയും മകനായ തനിഷ്ക് ആണ് ഈ മിടുമിടുക്കൻ.

തന്‍റെ നേട്ടത്തിൽ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും അഭിമാനമുണ്ടെന്നും തനിഷ്ക് ഫോക്സ് 40 യോട് പറഞ്ഞു. മാതാപിതാക്കളായ ടജിയും ബിജോയും മകന്‍റെ നേട്ടത്തിൽ വളരെയധികം സന്തോഷമുണ്ടെന്ന് പറഞ്ഞു. പൊള്ളലേറ്റ രോഗിയെ സ്പർശിക്കാതെ തന്നെ ഹൃദയമിടിപ്പ് അറിയാൻ കഴിയുന്ന ഉപകരണം തനിഷ്ക് കഴിഞ്ഞയിടെ കണ്ടെത്തിയിരുന്നു.

ക്യാൻസറിന് കൂടുതൽ ഫലപ്രദമായ ചികിത്സ കണ്ടെത്തുക എന്നുള്ളതാണ് തന്‍റെ ലക്ഷ്യമെന്ന് ഈ കൊച്ചുമിടുക്കൻ പറയുന്നു. അതിനുള്ള ശ്രമത്തിലാണ് താനെന്നും തനിഷ്ക് വ്യക്തമാക്കി. കാലിഫോർണിയ സർവകലാശാലയിൽ ബിരുദവിദ്യാർഥിയായ തനിഷ്ക് അടുത്ത് നാലഞ്ച് വർഷത്തിനുള്ളിൽ ഡോക്ടറേറ്റ് നേടാനുള്ള ശ്രമത്തിലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more