1 GBP = 104.30
breaking news

കേരള എന്‍ജീനിയറിംഗ് / ഫാര്‍മസി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: എന്‍ജിനീയറിംഗില്‍ ഒന്നാം റാങ്ക് ഷാഫിലിന് ഫാര്‍മസി വിഭാഗത്തില്‍ അലിഫ് അന്‍ഷില്‍

കേരള എന്‍ജീനിയറിംഗ് / ഫാര്‍മസി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: എന്‍ജിനീയറിംഗില്‍ ഒന്നാം റാങ്ക് ഷാഫിലിന് ഫാര്‍മസി വിഭാഗത്തില്‍ അലിഫ് അന്‍ഷില്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള എന്‍ജീനിയറിംഗ്/ഫാര്‍മസി പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. എന്‍ജീനിയറിംഗ് വിഭാഗത്തില്‍ കോഴിക്കോട് സ്വദേശി ഷാഫില്‍ മാഹീന്‍ ഒന്നാം റാങ്ക് നേടി. രണ്ടാം റാങ്ക് കോട്ടയം സ്വദേശി വേദാന്ത് പ്രകാശ്, മൂന്നാം റാങ്ക് കോട്ടയം സ്വദേശി അഭിലാഷ് ഖാര്‍, നാലാം റാങ്ക് കോട്ടയം സ്വദേശി ആനന്ദ് ജോര്‍ജ്, അഞ്ചാം റാങ്ക് കോഴിക്കോട് സ്വദേശി നന്ദഗോപാല്‍ എന്നിവര്‍ കരസ്ഥമാക്കി. അതേസമയം, ഫാര്‍മസി വിഭാഗത്തില്‍ മലപ്പുറം സ്വദേശി സി.പി. അലിഫ് അന്‍ഷിലിന്‍ ഒന്നാം റാങ്ക് നേടി.

എന്‍ജീനിയറിംഗ് പ്രവേശന പരീക്ഷയിലെ ആദ്യ പത്ത് റാങ്കുകളും ആണ്‍കുട്ടികളാണ് സ്വന്തമാക്കിയത്. ആദ്യ 5,000 റാങ്കില്‍ 2535 പേര്‍ കേരള സിലബസും, 2150 പേര്‍ സി.ബി.എസ്.ഇ സിലബസും, 315 പേര്‍ മറ്റ് സിലബസുകളും പഠിച്ച് പരീക്ഷയെഴുതിയവരാണ്. എന്‍ജീനിയറിംഗ് വിഭാഗത്തില്‍ നിന്നും 61,716 വിദ്യാര്‍ത്ഥികള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഫാര്‍മസി കോഴ്‌സിലെ റാങ്ക് പട്ടികയില്‍ 28,022 വിദ്യാര്‍ത്ഥികളും ഇടംനേടി. അതേസമയം, 887 പേരുടെ ഫലം തടഞ്ഞുവെച്ചിരിക്കയാണ്. റാങ്ക് വിവരങ്ങള്‍ ംംംwww.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഷാഫില്‍ മാഹിന്‍ ഐ.ഐ.ടി പ്രവേശനത്തിനുള്ള ജെ.ഇ.ഇ പരീക്ഷയിലും മികച്ച വിജയം നേടിയിരുന്നു. ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ നാലാം റാങ്കും, ദക്ഷിണേന്ത്യയില്‍ ഒന്നാം റാങ്കും ഷാഫിലാണ് സ്വന്തമാക്കിയത്. ഗണിത ശാസ്ത്രത്തില്‍ ഗവേഷണത്തിന് താത്പര്യമുള്ള ഷാഫില്‍ ഇതിനോടകം ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ പ്രവേശനം നേടിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more