1 GBP = 104.38
breaking news

ജീവനക്കാർ സിക്ക് ലീവുകളെടുക്കുന്നത് കുറഞ്ഞ നിലയിൽ; പക്ഷെ എൻ എച്ച് എസ് ജീവനക്കാരുടെയിടയിൽ വലിയ മാറ്റങ്ങളില്ല

ജീവനക്കാർ സിക്ക് ലീവുകളെടുക്കുന്നത് കുറഞ്ഞ നിലയിൽ; പക്ഷെ എൻ എച്ച് എസ് ജീവനക്കാരുടെയിടയിൽ വലിയ മാറ്റങ്ങളില്ല

ലണ്ടൻ: ബ്രിട്ടനിൽ തൊഴിൽ മേഖലയിൽ ജീവനക്കാർ സിക്ക് ലീവുകളെടുക്കുന്നതിൽ കാര്യമായ കുറവ് രേഖപ്പെടുത്തുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ശരാശരി ഒരു ജീവനക്കാരൻ ഏകദേശം ഒരു വര്ഷമെടുക്കുന്നത് നാല് ദിവസം മാത്രമാണ്. സിക്ക് ലീവുകൾ റെക്കോർഡ് ചെയ്യപ്പെടാൻ തുടങ്ങിയ 25 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഇത്രയും കുറവ് അനുഭവപ്പെട്ടു തുടങ്ങിയത്.

എന്നാൽ ബ്രിട്ടനിലെ തൊഴിലാളി സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ സിക്ക് ലീവ് എടുക്കേണ്ടി വരുന്നത് എന്‍എച്ച്എസ് ജീവനക്കാര്‍ക്കാണെന്നാണ് കണ്ടെത്തല്‍. ബ്രിട്ടീഷ് വര്‍ക്കര്‍മാര്‍ക്കിടയില്‍ സിക്ക് ലീവുകളുടെ എണ്ണം ഏറ്റവും കുറവെന്ന റെക്കോര്‍ഡിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട്. എന്നാല്‍ സ്വകാര്യ മേഖലകളെ അപേക്ഷിച്ച് പൊതുമേഖലാ ജീവനക്കാരാണ് രോഗത്തിന് മുന്നില്‍ പെടുന്നതെന്നും പഠനം പറയുന്നു.

സ്വകാര്യ ബിസിനസ്സുകളില്‍ നൂറ് തൊഴില്‍ ദിനങ്ങളില്‍ ജീവനക്കാര്‍ 1.7 ഓഫാക്കിയപ്പോള്‍, പൊതുമേഖലയില്‍ ഇത് 2.6 എന്നതാണ് നിരക്ക്. ഇതില്‍ എന്‍എച്ച്എസിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രോഗത്തിന് ലീവെടുത്തത്. നൂറ് ദിവസത്തില്‍ 3.3 ദിവസവും പൊതുമേഖലാ ആരോഗ്യ ജീവനക്കാര്‍ രോഗാതുരരായി. ആരോഗ്യ നിലവാരം മെച്ചപ്പെടുന്നതാണ് ശരാശരി രോഗദിന ലീവുകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കരുതുന്നു. എന്നാല്‍ ഇതിനിടയിലും എന്‍എച്ച്എസ് ജീവനക്കാരാണ് കൂടുതലായി രോഗത്തിന് കീഴടങ്ങുന്നതെന്നത് ബ്രിട്ടന് നാണക്കേടാണ്.

പൊതുമേഖലയില്‍ പ്രായമായവര്‍ കൂടുതലായി ജോലി ചെയ്യുന്നതാണ് ഇവിടുത്തെ സിക്ക് ലീവുകളുടെ എണ്ണം കൂട്ടുന്നതെന്നും പറയപ്പെടുന്നു. ചുമ, ജലദോഷം, ചെറിയ അസ്വസ്ഥതകള്‍ എന്നിവയ്ക്ക് പുറമെ പുറം, സന്ധി വേദനകളും ലീവിനുള്ള കാരണങ്ങളാണ്. ബ്രിട്ടന്റെ ആരോഗ്യം സംരക്ഷിക്കുന്ന എന്‍എച്ച്എസ് ജീവനക്കാരുടെ ആരോഗ്യം ആര് സംരക്ഷിക്കുമെന്നാണ് ഉയരുന്ന ചോദ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more