1 GBP = 99.50
breaking news

ഈസ്റ്റ് ലണ്ടൻ മലയാളി അസ്സോസ്സിയേഷന്റെ (ELMA) ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങൾ വർണ്ണാഭമായി.

ഈസ്റ്റ് ലണ്ടൻ മലയാളി അസ്സോസ്സിയേഷന്റെ (ELMA) ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങൾ വർണ്ണാഭമായി.

സാജൻ പടിക്കമ്യാലിൽ
(ട്രഷറർ, യുക്മ ഈസ്റ്റ് ആംഗ്ളിയ റീജിയൺ)

യുക്‌മ ഈസ്റ്റ്‌ ആംഗ്ളിയ റീജിയണിലെ പ്രമുഖ അസ്സോസ്സിയേഷനുകളിൽ ഒന്നായ ഈസ്റ്റ് ലണ്ടൻ മലയാളി അസ്സോസ്സിയേഷന്റെ (ELMA) ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങൾ ഏറെ വിപുലമായി നടത്തപ്പെട്ടു. ഈസ്റ്റ് ലണ്ടനിലെ ഡഗൻഹാം ഫാൻസ്ഷോ ഹാളിൽ ന്യൂഹാം മുൻ കൌൺസിലർ ശ്രീ. സുഗതൻ തെക്കേപ്പുര ഭദ്രദീപം തെളിയിച്ച് ആരംഭിച്ച ചടങ്ങ് വർണ്ണാഭമായ കലാ പരിപാടികൾ കൊണ്ട്‌ ഏറെ ആകർഷകമായി.

നന്മയും സ്നേഹവും മറ്റുള്ളവരിലേക്ക് പകർന്ന് നൽകുവാനുള്ള അവസരങ്ങളായി നമ്മുടെ ആഘോഷങ്ങൾ മാറട്ടെയെന്ന് ശ്രീ. സുഗതൻ തെക്കെപ്പുര തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. എൽമ പ്രസിഡന്റ് ശ്രീ. ജോസഫ്‌ കൊച്ച്പുരയ്ക്കൽ യോഗത്തിന് സ്വാഗതം ആശംസിക്കുകയും സെക്രട്ടറി ജിജി നെടുവേലിൽ കൃതഞ്ജത പ്രകാശിപ്പിക്കുകയും ചെയ്തു. എൽമ അംഗങ്ങളുടെ സജീവ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിന്‌ എൽമയുടെ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more