1 GBP = 104.30
breaking news

എഡിൻബറോ മലയാളി അസോസിയേഷന്റെ ഓണാഘോഷം വർണ്ണാഭമായി

എഡിൻബറോ മലയാളി അസോസിയേഷന്റെ ഓണാഘോഷം വർണ്ണാഭമായി

എഡിൻബറോ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 10, ഞായറാഴ്ച വർണ്ണാഭമായി ആഘോഷിച്ചു. രാവിലെ 10 മണിക്ക് കായികാഘോഷങ്ങൾക്ക് തുടക്കമായി. പുരുഷൻമാരുടെയും സ്ത്രീകളുടെയും വടംവലി, നാടൻ കായികമത്സരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റ് കൂട്ടി. തുടർന്ന് കൃത്യം ഒരു മണിക്ക് മഹാബലി തമ്പുരാൻ താലപ്പൊലി ഏന്തിയ ബാലികമാരുടെയും മുത്തുക്കുട ഏന്തിയ മലയാളി മങ്കമാരുടെയും അകമ്പടിയോടെ എഴുന്നെള്ളി വന്നു. എഡിൻബറോ മലയാളി ചെണ്ട ടീം മാവേലി മന്നന്റെ വരവിന് താളത്തിന്റെ കൊഴുപ്പേകി.

ഇഎംഎസ് സ്ഥാപിതമായി പത്തു വർഷം പിന്നിട്ട ഈ അവസരത്തിൽ കഴിഞ്ഞ പത്ത് വർഷം വിവിധ വർഷങ്ങളായി സംഘടനയെ നയിച്ച അഞ്ചു പ്രസിഡന്റുമാർ ചേർന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷം 2017 ഉത്‌ഘാടനം നിർവഹിച്ചു. തുടർന്ന് ഏകദേശം 28 വിഭവങ്ങൾ ചേർന്ന് കൊണ്ടുള്ള സ്വാദിഷ്ടമായ ഓണസദ്യ നടത്തപ്പെട്ടു. 2.30ന് കലാസന്ധ്യ അരങ്ങേറി. നാടൻ പാട്ടുകളും തിരുവാതിരയും നൃത്ത കലാരൂപങ്ങളും കോമഡി സ്‌കിറ്റുമായി മൂന്ന് മണിക്കൂർ ആസ്വാദകരെ ശരിക്കും ആഘോഷത്തിമിർപ്പിൽ ആനന്ദപുളകം അണിയിച്ചു.

പിന്നീട് അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് – ജിം ജോസ്, വൈസ് പ്രസിഡന്റ് – ബിജു ജോൺ, സെക്രട്ടറി – ജോസ് സൈമൺ, ജോയിന്റ് സെക്രട്ടറി – ബിനോയ് വർഗീസ്, ട്രഷറർ – റെജി സി ഫിലിപ്പ്, ജോയിന്റ് ട്രഷറർ- നോയൽ ജോസ് മാത്യു, അഡ്‌വൈസേഴ്സ് – ചെറിയാൻ ജോൺ, രഞ്ജു സി. ഫിലിപ്പ് എന്നിവർ പുതിയ നേതൃത്വ സ്ഥാനം ഏറ്റെടുത്തു. കടന്നു വന്നു എല്ലാവർക്കും മുൻ വൈസ് പ്രസിഡന്റ് രഞ്ജു സി. പിള്ളൈ നന്ദി അർപ്പിച്ചു. 6 മണിക്ക് ഓണാഘോഷവും പൊതുസമ്മേളനവും സമാപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more