1 GBP = 104.21
breaking news

വെയ്ൽസിൽ ഭൂമികുലുക്കം; റിക്ടർ സ്കെയിലിൽ 4.4 രേഖപ്പെടുത്തി

വെയ്ൽസിൽ ഭൂമികുലുക്കം; റിക്ടർ സ്കെയിലിൽ 4.4 രേഖപ്പെടുത്തി

ഭൂമികുലുക്കത്തിന്റെ പിടിയിൽ ബ്രിട്ടനും, വെയ്ൽസിലും ഇംഗ്ലണ്ടിന്റെ സൗത്ത് വെസ്റ്റ് ഭാഗങ്ങളിലുമാണ് ഭൂമികുലുക്കത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടത്. വെയ്ൽസിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നായ സ്വാൻസിയിലും എട്ടു മൈൽ ചുറ്റളവിലും ഭൂമികുലുക്കം കാര്യമായി ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ബ്രിസ്റ്റോളിലും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. സോഷ്യൽ മീഡിയകൾ വഴി ഗ്ലോസ്റ്റെർഷെയറിലും പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായി പ്രചാരണമുണ്ട്. എവൺ ഫയർ ആൻഡ് റെസ്ക്യൂ ടീം കെട്ടിടങ്ങൾ കേടുപാടുകൾ സംഭവിച്ചതുമായി ബന്ധപ്പെട്ട് ആറോളം കോളുകൾ കൈകാര്യം ചെയ്തതായി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more