1 GBP = 104.17
breaking news

തുർക്കി-സിറിയ ഭൂകമ്പത്തിലേക്ക് സ്കോട്ലാന്റ് മലയാളി അസോസിയേഷൻ ഫണ്ട് സമാഹരണം നടത്തുന്നു

<strong>തുർക്കി-സിറിയ ഭൂകമ്പത്തിലേക്ക് സ്കോട്ലാന്റ് മലയാളി അസോസിയേഷൻ ഫണ്ട് സമാഹരണം നടത്തുന്നു</strong>

ലോകത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ തുർക്കി-സിറിയ ഭൂകമ്പത്തിലെ മരണസംഖ്യ ഇതെഴുതുമ്പോൾ 40000 കടന്നിരിക്കുകയാണ്. തുർക്കിയിലേക്കും -സിറിയയിലേക്കും അന്താരാഷ്ട്ര സമൂഹങ്ങളിൽ നിന്നും വിവിധ രീതിയിലുള്ള സഹായങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ഭൂകമ്പത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒരു കൈത്താങ്ങാവാൻ  സ്കോട്ലാന്റ് മലയാളി അസോസിയേഷനും തീരുമാനിച്ചിരിക്കുകയാണ്.

‘ഒരു സഹായവും ചെറുതല്ല’ എന്ന ആശയത്തിലൂന്നി റെഡ് ക്രോസ്സുമായി ചേർന്ന് SMA ഫണ്ട് സമാഹരിക്കുകയാണ്. ഈ സംരംഭത്തിൽ എല്ലാവരും സഹകരിക്കണമെന്നു SMA പ്രസിഡണ്ട് ബിജു ജേക്കബ് അഭ്യർത്ഥിച്ചു. ഇത് വഴി ശേഖരിക്കപ്പെടുന്ന ഫണ്ട് പോർട്ടൽ വഴി തന്നെ റെഡ്‌ക്രോസിന് നേരിട്ട് കൈമാറ്റം ചെയ്യപ്പെടുന്നതാണ്, ഇത് തികച്ചും സുതാര്യമായിരിക്കും, ബിജു അഭിപ്രായപ്പെട്ടു.

ഇതിൽ പങ്കു ചേരാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി അവരുടെ സംഭാവനകൾ അയക്കാവുന്നതാണ്.

https://www.justgiving.com/page/scotland-malayalee-association-sma-1676366865343

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more