1 GBP = 104.30
breaking news

എഴുത്തുകാരനും, പ്രഭാഷകനും, സാമൂഹ്യ ശാസ്ത്രജ്ഞനുമായ ഡോ. ഹാഫീസ് മുഹമ്മദുമായി  ഈ ഞായറാഴ്ച്ച മുഖാമുഖം സംസാരിക്കുവാൻ ലണ്ടൻ മലയാളികൾക്ക് അവസരം ഒരുക്കുന്നു. 

എഴുത്തുകാരനും, പ്രഭാഷകനും, സാമൂഹ്യ ശാസ്ത്രജ്ഞനുമായ ഡോ. ഹാഫീസ് മുഹമ്മദുമായി  ഈ ഞായറാഴ്ച്ച മുഖാമുഖം സംസാരിക്കുവാൻ ലണ്ടൻ മലയാളികൾക്ക് അവസരം ഒരുക്കുന്നു. 
മുരളി മുകുന്ദൻ
സാഹിത്യകാരൻ , സാമൂഹ്യ ശാസ്ത്രജ്ഞൻ ,പ്രഭാഷകൻ  , അദ്ധ്യാപകൻ എന്ന നിലകളിലെല്ലാം നമുക്ക് ചിരപരിചിതനായ
ഡോ .എൻ പി .ഹാഫിസ് മുഹമ്മദ്  ലണ്ടനിൽ എത്തി നമ്മോട്
ഒരു സായാഹ്നം പങ്കിടുകയാണ് …
ഈ വരുന്ന ഞായറാഴ്ച്ച നവംബർ 25 ന് , വൈകിട്ട്  5 മുതൽ
‘മലയാളി അസോസ്സിയേഷൻ ഓഫ് ദി  യു.കെ’ യുടെ ആഭിമുഖ്യത്തിൽ , ‘കട്ടൻ കാപ്പിയും കവിതയും കൂട്ടായ്മ ‘യുടെ  സദസ്സിൽ മുഖ്യാതിഥിയായി  പങ്കെടുക്കുകയാണ് ഇദ്ദേഹം .
ബാലസാഹിത്യത്തിൽ കേന്ദ്ര / കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവും, സാമൂഹിക പ്രവർത്തകനും സാമൂഹ്യ ശാസ്ത്രജ്ഞനും , പ്രഭാഷകനുമായ ഡോ. ഹാഫീസ് മുഹമ്മദ് ; അന്ന് വൈകീട്ട് ലണ്ടനിലെ മനോപാർക്കിലുള്ള ‘കേരള ഹൌസിൽ വെച്ച്  ‘മലായാള ബാലസാഹിത്യത്തിന്റെ വളർച്ച , നമ്മുടെ ഭാഷയിലെ
ആംഗലേയത്തിന്റെ സ്വാധീനം, കോഴിക്കോടിന്റെ സാഹിത്യ സംഭാവനകൾ , കേരളത്തിന്റെ സാമൂഹിക നവീകരണം, ‘മദ്യ – കേരള’ത്തിന്റെ സാമൂഹിക പ്രതിസന്ധികൾ മുതൽ ഇപ്പോഴുള്ള
കേരളത്തിന്റെ സ്ഥിതി വിശേഷങ്ങൾ’ തുടങ്ങി അനേകം വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നു . ഒപ്പം ഈ വിഷയങ്ങളെല്ലാം ചർച്ച ചെയ്യപ്പെടുന്നു.
കഴിഞ്ഞ തലമുറയിലെ പ്രമുഖ സാഹിത്യകാരനായ ‘എൻ.പി .മുഹമ്മദിന്റെ’ പുത്രനായ  ഡോ .ഹാഫീസ് മുഹമ്മദ് , കേരള സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ രണ്ടാം
റാങ്കോടെ ബിരുദാനന്തര ബിരുദവും , ബാംഗ്ലൂർ സർവകലാശാലയിൽ നിന്ന് എം.ഫിലും കരസ്ഥമാക്കിയ ശേഷം ‘മലബാറിലെ മാപ്പിള മുസ്‌ലിം മരുമക്കത്തായത്തിന്റെ സാമൂഹിക പശ്ചാത്തലം’ എന്ന വിഷയത്തിൽ കോഴിക്കോട് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട് .
കോഴിക്കോട്ടെ ഫറൂഖ് കോളേജിൽ സോഷ്യോളജി വിഭാഗത്തിൽ മുപ്പതുവർഷക്കാലം അദ്ധ്യാപകനായി പ്രവർത്തിച്ച ഇദ്ദേഹം , ഏറ്റവും മികച്ച അദ്ധ്യാപകനുള്ള ‘എം.എം. ഗനി’  അവാർഡും , ‘പൂവും പുഴയും’ എന്ന ഗ്രന്ഥത്തിനു ഇടശ്ശേരി അവാർഡും , ‘മുഹമ്മദ് അബ്ദുറഹ്മാൻ ‘എന്ന ഗ്രന്ഥത്തിന് , കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ
പുരസ്കാരവും നേടിയിട്ടുണ്ട്. ‘കുട്ടിപ്പട്ടാളത്തിൻറെ കേരള പര്യടനം ‘എന്ന കൃതിക്ക് – മികച്ച ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ
അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്…
ഇപ്പോൾ ഇദ്ദേഹം കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ സോഷ്യോളജി ഡിപ്പാർട്ട്മെന്റിന്റെ തലവനാണ് .ഒപ്പം കോഴിക്കോട്ടെ ‘സുരക്ഷ ഡ്രഗ്  ആൻഡ് ആൽക്കഹോൾ റീഹാബിലിറ്റേഷൻ സെന്ററി’ന്റെ ഡയറക്ടറും, കൗൺസിലറും കൂടിയാണ്.  ഇത്തരം പല  സാമൂഹ്യ സംഘടനകളിലും ഇന്നും സജീവ സാനിദ്ധ്യമായി  പ്രവർത്തിക്കുന്ന ഡോ .ഹാഫീസ് മുഹമ്മദ് പല വിദേശരാജ്യങ്ങളിലും ധാരാളം
പ്രഭാഷണങ്ങളും കാഴ്ച്ചവെച്ചിട്ടുണ്ട് . ഈ നവംബർ മാസത്തിലെ അന്നത്തെ ‘കട്ടൻ കാപ്പിയും കവിതയും’ സദസ്സിലേക്ക് ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്തുകൊള്ളുന്നു …

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more