1 GBP = 104.21
breaking news

ഡോർസെറ്റിൽ ഇത്തവണ വസന്തം നേരത്തേ എത്തും.

ഡോർസെറ്റിൽ ഇത്തവണ വസന്തം നേരത്തേ എത്തും.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വര്ഷം നടത്താനിരുന്ന,  യുകെയിലെ തന്നെ മികച്ച മലയാളി സംഘടനകളിലൊന്നായ Dorset Kerala Community (DKC) യുടെ പത്താം വാർഷികം “ദശപുഷ്‌പോത്സവം 2022” മാർച്ച് പന്ത്രണ്ടാംതിയ്യതി ഡോർസെറ്റിലെ പൂളിൽ അതിവിപുലമായി ആഘോഷിക്കുന്നു.

ദശാബ്ദി ആഘോഷങ്ങളോടനുബന്ധിച് സിനിമാ-കലാസാംസ്‌കാരിക രംഗത്തുനിന്നുള്ള പ്രശസ്ത വ്യക്തിത്വങ്ങളും കൂടാതെ യുകെയിലെ  മറ്റു മലയാളി സംഘടനകളും, യുക്മാ പ്രതിനിധികളും ഉൾപ്പെടെ അതിവിപുലമായ അതിഥി പട്ടികയാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

ഗാനമേളയും, ബോളിവുഡ് നൃത്തചുവടുകളും, നാടകവും, മറ്റുകലാപരിപാടികളും, തനതു രുചിവൈവിധ്യങ്ങളടങ്ങിയ ഭക്ഷണ സ്റ്റാളുകളും മുതൽ അന്നേദിവസം രണ്ടുമണിമുതൽ ദിവസം മുഴുവൻ നീളുന്ന ഉത്സവാഘോഷങ്ങൾ ഡോർസെറ്റ് ഇന്നുവരെ കാണാത്തതരത്തിലുള്ള അനുഭവമായിരിക്കുമെന്ന് DKC പ്രസിഡെന്റ് ശ്രീ ഷാജി തോമസ് അറിയിച്ചു.

കോവിഡ്കാലത് അംഗങ്ങൾക്കുമാത്രമല്ല സമൂഹത്തിലൊന്നാകെ മാതൃകാപരമായ സേവനങ്ങൾ കാഴ്ചവച്ചതുൾപ്പെടെ എല്ലാകാലത്തും ആവശ്യത്തിനൊത്തു ഉണർന്നുപ്രവർത്തിക്കുന്ന ഡോർസെറ്റ് കേരളാ കമ്മ്യൂണിറ്റിക്ക് യുക്മ ദേശീയ അധ്യക്ഷൻ ശ്രീ മനോജ് പിള്ള പത്താം വാര്ഷികത്തിനും ആഘോഷപരിപാടികൾക്കും എല്ലാവിധ ആശംസകളും പിൻതുണയും അറിയിച്ചു.

മാർച്ച് പന്ത്രണ്ടാംതിയ്യതി ശനിയാഴ്ച ദശപുഷ്‌പോത്സവം 2022 ലേക്ക് യുകെയിലുള്ള മുഴുവൻ മലയാളികളെയും കുടുംബസമേതം ക്ഷണിക്കുന്നതായി DKC പ്രസിഡെന്റ്  ശ്രീ ഷാജി തോമസും സംഘാടകസമിതി കൺവീനർ ബിബിൻ വേണുനാഥും അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more