1 GBP = 104.22
breaking news

ഡിക്സ് ജോർജിൻ്റെ മാതാവ് ചിന്നമ്മ ജോർജിൻ്റെ സംസ്കാരം ഇന്ന്…

ഡിക്സ് ജോർജിൻ്റെ മാതാവ് ചിന്നമ്മ ജോർജിൻ്റെ സംസ്കാരം ഇന്ന്…

യുക്മ ടൂറിസം ക്ലബ് വൈസ് ചെയർമാനും മിഡ്ലാൻഡ്സ് റീജിയൻ മുൻ പ്രസിഡൻ്റ്, നോട്ടിംങ്ങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ മുൻ പ്രസിഡൻറും കൂടിയായ ഡിക്സ് ജോർജിൻ്റെ മാതാവും കൂത്താട്ടുകുളം പെരിയപ്പുറം കുളത്തുങ്കൽ കെ.സി.ജോർജിൻ്റെ (ഹിന്ദുസ്ഥാൻ ഹോം അപ്ലയൻസസ്, പെരുവ) ഭാര്യയുമായ പരേതയായ ചിന്നമ്മ ജോർജിൻ്റെ (75) സംസ്കാര ശുശ്രൂഷകൾ ഇന്ന് (01/06/2021) ചൊവ്വാഴ്ച നടക്കുന്നതാണ്.  ഉച്ചകഴിഞ്ഞ് 2 PM ന് സ്വവസതിയിൽ നിന്നും ശുശ്രൂഷകൾ ആരംഭിച്ച് പെരിയപ്പുറം സെൻ്റ്.ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടുന്നതുമാണ്.പരേത കോതമംഗലം പൊട്ടയ്ക്കൽ കുടുംബാംഗമാണ്. 

ഞായറാഴ്ച പെട്ടെന്ന് അസുഖബാധിതയായതിനെ തുടർന്ന് കൂത്താട്ടുകുളം ദേവമാതായിലും തുടർന്ന് കോട്ടയം കാരിത്താസിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഹൃദയസ്തംഭനം മൂലമായിരുന്നു മരണമടഞ്ഞത്. ഡാക്സ് ജോർജ്, ഡിക്സ് ജോർജ്, ഡെന്നിക്സ് ജോർജ് എന്നിവർ മക്കളാണ്. മിലൻ ഡാക്സ് (കാട്ടുമന, വൈക്കം), ട്രീസാ ഡിക്സ് ( പൂവക്കോട്, കാഞ്ഞിരത്താനം), ഷെൽമ ഡെന്നിക്സ് (മൂന്നുമാക്കൽ,പാല) എന്നിവർ മരുമക്കളാണ്. ഡെറിക്സ്, മിൻ്റാ, ജോർജ്, ഡെനാ, ഡയാൻ, ഡിയോൺ എന്നിവർ കൊച്ചു മക്കളാണ്. മാതാവിൻ്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് അന്തിമോപചാരമർപ്പിക്കാനും സംസ്കാര ശുശ്രൂഷകളിൽ സംബന്ധിക്കാനുമായി ഡിക്സും കുടുംബവും നാട്ടിലെത്തി.

ഡിക്സ് ജോർജിൻ്റെ മാതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, മുൻ യുക്മ പ്രസിഡൻ്റ് മാമ്മൻ ഫിലിപ്പ്, ജോയിൻ്റ് ട്രഷറർ ടിറ്റോ തോമസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, യുക്മ മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻറ് ബെന്നി പോൾ, സെക്രട്ടറി നോബി ജോസ്, നോട്ടിംങ്ങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡൻ്റ് സാവിയോ ജോസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ  ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

സംസ്കാര ശുശ്രൂഷകൾ ഇന്ത്യൻ സമയം രാവിലെ 10 മുതൽ ലൈവ് ടെലികാസ്റ്റ് ചെയ്യുന്നുണ്ട്.

ലൈവ് ടെലികാസ്റ്റ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more