1 GBP = 104.30
breaking news

ഡിക്സ് ജോർജിൻ്റെ മാതാവ് ചിന്നമ്മ ജോർജ് നിര്യാതയായി…

ഡിക്സ് ജോർജിൻ്റെ മാതാവ് ചിന്നമ്മ ജോർജ് നിര്യാതയായി…

യുക്മ ടൂറിസം ക്ലബ് ചെയർമാനും മിഡ്ലാൻഡ്സ് റീജിയൻ മുൻ പ്രസിഡൻ്റ്, നോട്ടിംങ്ങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ മുൻ പ്രസിഡൻറും കൂടിയായ ഡിക്സ് ജോർജിൻ്റെ മാതാവ് കൂത്താട്ടുകുളം പെരിയപ്പുറം കുളത്തുങ്കൽ കെ.സി.ജോർജിൻ്റെ ഭാര്യയുമായ ചിന്നമ്മ ജോർജ് (75) നിര്യാതയായി. പരേത കോതമംഗലം കൊടക്കൽ കുടുംബാംഗമാണ്. ഇന്നലെ പെട്ടെന്ന് അസുഖബാധിതയായതിനെ തുടർന്ന് കൂത്താട്ടുകുളം ദേവമാതായിലും തുടർന്ന് കോട്ടയം കാരിത്താസിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞത്. ഡാക്സ് ജോർജ് (ഹിന്ദുസ്ഥാൻ ഇലക്ട്രോണിക്സ്, പെരുവ), ഡിക്സ് ജോർജ്, ഡെനിക്സ് ജോർജ് എന്നിവർ മക്കളാണ്. മിലൻ ഡാക്സ് (കാട്ടുമന, വൈക്കം), ട്രീസാ ഡിക്സ് ( പൂക്കോട്, കാഞ്ഞിരത്താനം), ഷെൽമ ഡെനിക്സ് (പാല).

മൃതസംസ്കാരം പെരിയപ്പുറം സെൻറ്.ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ നടത്തുന്നതാണ്. സംസ്കാരം സംബന്ധിച്ച വിവരം പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.

ഡിക്സ് ജോർജിൻ്റെ മാതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, മുൻ യുക്മ പ്രസിഡൻ്റ് മാമ്മൻ ഫിലിപ്പ്, ജോയിൻ്റ് ട്രഷറർ ടിറ്റോ തോമസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, യുക്മ മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻറ് ബെന്നി പോൾ, സെക്രട്ടറി നോബി ജോസ്, നോട്ടിംങ്ങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡൻ്റ് സാവിയോ ജോസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ  ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more