1 GBP = 104.30
breaking news

ദിനേശ് മേടപ്പള്ളിക്ക് ആദരം അർപ്പിക്കാൻ മലയാളികൾ ഒഴുകിയെത്തി…. മൃതസംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ഷെഫീൽഡിൽ….

ദിനേശ് മേടപ്പള്ളിക്ക് ആദരം അർപ്പിക്കാൻ മലയാളികൾ ഒഴുകിയെത്തി…. മൃതസംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ഷെഫീൽഡിൽ….

വർഗീസ് ഡാനിയേൽ

ഏപ്രിൽ 8 നു ഷെഫീൽഡിൽ നിര്യാതനായ ദിനേശ് മേടപ്പള്ളിയുടെ മൃതസംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു 2.50 നു ബാൻസലി ക്രീമിറ്റോറിയത്തിൽ നടക്കും. രാവിലെ പത്തുമണിക്ക് മൃതദേഹം ഭവനത്തിലേക്ക് കൊണ്ടുവരുന്നതും തുടർന്ന് 12. 00 മണിയോടെ  ഹൈന്ദവ ആചാരപ്രകാരമുള്ള കർമ്മങ്ങൾക്കായി ഹാമിൽട്ടൺ ഫ്യൂണറൽ ഡയറക്ടറേറ്റിൽ എത്തിച്ചേരുന്നതുമായിരിക്കും.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടുന്നതിനാൽ ചടങ്ങുകൾക്ക് പ്രവേശനാനുമതി കുടുംബങ്ങൾക്ക് മാത്രമായിരിക്കും. ശേഷം 2.30 നു മൃതസംസക്കാരത്തിനായി ക്രീമിറ്റേറിയത്തിലേക്ക് കൊണ്ട്പോകും. രാവിലെ മുതൽ തന്നെ ലൈവ് സ്ട്രീമിൽ കൂടി ചടങ്ങുകൾ കാണുവാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളതായി ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.

https://youtu.be/W2wC3J28HgA  

പൊതു ദർശനം ഇന്നലെ ബാൻസലിയിലുള്ള ഹാമിൽട്ടൺ ഫ്യൂണറൽ ഡയറക്ടറേറ്റിൽ നടത്തിയിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ക്രമീകരിച്ചിരുന്ന പൊതുദർശനം രാവിലെ 9.30 നു ആരംഭിച്ചു വൈകിട്ട് 5.00 നു അവസാനിച്ചപ്പോൾ അന്ത്യ ദർശനത്തിനും   ആദരം അർപ്പിക്കുന്നതിനുമായി നാനാമേഖലയിൽ നിന്നുമുള്ള ആൾക്കാർ ഇടമുറിയാതെ വന്നുകൊണ്ടേയിരുന്നു. ഷെഫീൽഡ് കേരള കൾച്ചറൽ അസ്സോസ്സിയേഷൻ, റോതെർഹാം കേരള കൾച്ചറൽ അസ്സോസ്സിയേഷൻ, ഷെഫിൽഡ് ക്നാനായ കമ്യുണിറ്റി, ഷെഫീൽഡ് ഹിന്ദുസമാജം എന്നിവരെ പ്രതിനിധീകരിച്ചു ഭാരവാഹികൾ അന്തിമോപചാരം അർപ്പിച്ചു.

ഷെഫീൽഡ് കേരള കൾച്ചറൽ അസ്സോസ്സിയേഷൻ വാട്ട്സ്  ആപ്  ഗ്രൂപ്പിൽ, ദിനേശിന്റെ സുഹൃത്തായ ഡോ. സനീഷ്  കുറിച്ച ഹൃദയ സ്പർശിയായ വാക്കുകൾ ദിനേശ് എന്ന വ്യക്തിത്വത്തെ കൂടുതൽ അറിയുവാനായി ഇവിടെ പങ്കുവെക്കുന്നു…

ഇതളൂർന്ന വീണ പനിനീർപൂവ് ….???

അതെ രംഗ ബോധമില്ലാത്ത ആ കോമാളി തന്നെ… സ്വപ്‌നങ്ങൾ ബാക്കിയാക്കി യാത്രയാവുമ്പോൾ അവശേഷിക്കുന്നത് കുറെയധികം നനുത്ത സ്മരണകളും മരിക്കാത്ത മായാത്ത കാൽപ്പാടുകളും മാത്രം .ഓരോ യാത്രയും ഓരോ മരണവും നമ്മെ വേദനിപ്പിക്കുന്നതു അത് തീർക്കുന്ന ശൂന്യത കൊണ്ട് തന്നെയാണ്… ആർക്കും നികത്താനാവാത്ത മൗനത്തിന്റെ ഇരുട്ടിന്റെ ശൂന്യത…

ദിനേശിന്റെ അകാല നിര്യാണവും നമ്മെ വേദനിപ്പിക്കുന്നത് അത് ഉണ്ടാക്കിയ ഒരു വലിയ ശൂന്യത കൊണ്ട് തന്നെ …നമ്മുടെ പരിപാടികളിലെ കവിതാലാപനവും, ഫോട്ടോഗ്രാഫിയും, മറ്റു കലാവാസനകളും മാത്രമല്ല….സഹ ജീവികളോടുള്ള കരുണയും കരുതലും എല്ലാമുള്ള ഒരു മനുഷ്യ സ്നേഹിയായ സുഹൃത്തിനെയും ജ്യേഷ്ഠനേയും എല്ലാം എല്ലാം… ചില പനിനീർപൂവുകൾ അങ്ങനെയാണ്….കാലമെത്തുന്നതിനു മുമ്പേ കൊഴിയുന്നവ… ഇതളൂർന്നു വീണ ആ പനിനീർപ്പൂവിന്റെ ഓർമ്മക്ക് മുന്നിൽ ഒരായിരം അശ്രു പുഷ്പങ്ങൾ മാത്രം… വീണ്ടും മറുജന്മങ്ങളിൽ കണ്ടു മുട്ടാം എന്ന പ്രതീക്ഷയോടെ…. കൂപ്പുകൈ….???

സംസ്കാര ചടങ്ങുകൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കാണാവുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more