1 GBP = 104.24
breaking news

ഡീസൽ കാറുകൾക്ക് വൻ ടാക്സ് ഏർപ്പെടുത്താനുള്ള അണിയറ നീക്കങ്ങളുമായി ചാൻസലർ ഫിലിപ്പ് ഹാമണ്ട്; പുതിയ ബഡ്ജറ്റ് ഡീസൽ കാറുടമകൾക്ക് ഇടിത്തീയായി തീരുമോ?

ഡീസൽ കാറുകൾക്ക് വൻ ടാക്സ് ഏർപ്പെടുത്താനുള്ള അണിയറ നീക്കങ്ങളുമായി ചാൻസലർ ഫിലിപ്പ് ഹാമണ്ട്; പുതിയ ബഡ്ജറ്റ് ഡീസൽ കാറുടമകൾക്ക് ഇടിത്തീയായി തീരുമോ?

ലണ്ടൻ: പഴയ ഡീസല്‍ കാറുകള്‍ വാങ്ങുന്നവരെ നിരുത്സാഹപ്പെടുത്താനും ഡീസല്‍ കാറുകള്‍ വന്‍ ടാക്‌സ് ഏര്‍പ്പെടുത്താനുമാനും അണിയറയിൽ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ചാൻസലർ ഫിലിപ്പ് ഹാമണ്ട് തയ്യാറാക്കുന്ന പുതിയ ബഡ്ജറ്റിലാണ് ഡീസൽ കാറുടമകളെ ഇടിത്തീയായി തീരുന്ന തീരുമാനങ്ങൾ. അതേ സമയം പെട്രോള്‍ കാർ ഉപയോക്താക്കൾക്ക് ഇന്ധന ഡ്യൂട്ടി കുറച്ച് പ്രോത്സാഹനം നല്‍കാനാണ് നീക്കം.
മലിനീകരണം വര്‍ദ്ധിപ്പിക്കുന്ന വാഹനങ്ങൾ ഒഴിവാക്കണമെന്ന സർക്കാരിന്റെ പിന്തുണയാണ് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിനുള്ളത്. അതുകൊണ്ട് ശക്തമായ നീക്കം ബജറ്റില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. വെഹിക്കിള്‍ എക്‌സൈസ് ഡ്യൂട്ടി ഉള്‍പ്പെടെയുള്ളവ മാറ്റുന്നതിനാല്‍ നിലവില്‍ ഡീസല്‍ കാര്‍ സ്വന്തമായി ഉള്ളവര്‍ക്ക് ഇത് തിരിച്ചടിയാകും. ഉയര്‍ന്ന മലിനീകരണമുള്ള ഇടങ്ങളില്‍ താമസിക്കുന്നവര്‍ പഴയ ഡീസല്‍ കാര്‍ വാങ്ങുന്നതിനെക്കുറിച്ച് ഇനി ചിന്തിക്കുക പോലും ചെയ്യരുതെന്നാണ് എന്‍വയോണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവിന്റെ നിലപാട്. ഇവര്‍ക്ക് അധിക ചാര്‍ജ്ജ് ഏര്‍പ്പെടുത്തണമെന്നാണ് ഗോവ് ആവശ്യപ്പെടുന്നത്.

അധിക ഡ്യൂട്ടി അടച്ച് വാങ്ങുന്ന ഡീസല്‍ കാറുകള്‍ക്ക് അധിക ചാര്‍ജ്ജ് കൂടി ഏര്‍പ്പെടുത്തിയാല്‍ എങ്ങനെ നടപ്പാക്കുമെന്നതിനെക്കുറിച്ച് പഠിക്കാന്‍ ഗോവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡീസല്‍ കാറുകളുടെ ഇന്ധന ഡ്യൂട്ട് വന്‍തോതില്‍ ഉയര്‍ത്തുകയാണ് മറ്റൊരു നിര്‍ദ്ദേശം. ഇതുവഴി നിരോധനം നിലവില്‍ വരും മുന്‍പ് പരമാവധി ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം ചുരുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ ജനങ്ങളുടെ പിന്തുണ കൂടി വേണമെന്നതിനാല്‍ പെട്രോള്‍ വാഹന ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത പ്രഖ്യാപിക്കാനും നീക്കമുണ്ട്. ഇവര്‍ക്ക് ഇന്ധന ഡ്യൂട്ടി വെട്ടിക്കുറച്ച് നല്‍കുകയാണ് ഇതിനുള്ള നടപടി.

മലിനീകരണം കുറയ്ക്കുന്നത് വഴി സര്‍ക്കാരിന്റെ ചെലവുകള്‍ കുറയ്ക്കാമെന്നതിനാല്‍ ട്രെഷറി ഇതിന് പൂര്‍ണ്ണപിന്തുണ നല്‍കും. എന്നാല്‍ ചെറുകിട ബിസിനസ്സുകളെ നിയന്ത്രണം തകര്‍ക്കുമെന്ന ആശങ്കയുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more