1 GBP =
breaking news

വിദേശ മദ്യ ഷോപ്പുകളിൽ ഒറിജിനൽ ‘വിദേശി’ എത്തുന്നു; ആദ്യം 75 പ്രീമിയം കൗണ്ടറുകളിൽ

വിദേശ മദ്യ ഷോപ്പുകളിൽ ഒറിജിനൽ ‘വിദേശി’ എത്തുന്നു; ആദ്യം 75 പ്രീമിയം കൗണ്ടറുകളിൽ

വിദേശമദ്യം എന്ന നിലയ്ക്ക് കേരളത്തിൽ വിൽക്കുന്നത് ഇന്ത്യ നിർമ്മിത ബ്രാൻഡുകളാണെന്ന കാര്യം ഏവർക്കുമറിയാം. ഇപ്പോഴിതാ, ശരിക്കും വിദേശ നിർമ്മിത വിദേശമദ്യം കേരളത്തിലും ലഭ്യമാകാൻ പോകുന്നു. ഈ മാസം തന്നെ വിദേശനിർമ്മിത വിദേശമദ്യം ബിവറേജസ് കോർപറേഷൻ കേരളത്തിലെ വിൽപനകേന്ദ്രങ്ങളിലെത്തിക്കുന്നു. ആദ്യഘട്ടത്തിൽ കോർപറേഷന്‍റെ കീഴിലുള്ള 75 സെൽഫ് സർവ്വീസ് പ്രീമിയം കൗണ്ടറുകളിലാണ് വിദേശനിർമ്മിത വിദേശമദ്യം വിൽക്കുക.

വിദേശനിർമ്മിത വിദേശമദ്യം കേരളത്തിലെ വിൽക്കാനായി ബിവറേജസ് കോർപറേഷൻ ടെൻഡർ ക്ഷണിച്ചപ്പോൾ 17 കമ്പനികളാണ് രംഗത്തെത്തിയത്. 228 ബ്രാൻഡുകളാണ് ഈ 17 കമ്പനികൾ മുന്നോട്ടുവെച്ചത്. അനുബന്ധരേഖകളുമായെത്തുന്ന കമ്പനിക്ക് കരാർ നൽകാമെന്ന് അധികൃതർ അറിയിച്ചു. ഇതിൽ ഒമ്പത് കമ്പനികളാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഇതിൽ വൈൻ ഉൾപ്പടെയുള്ള മദ്യവുമുണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more