1 GBP = 104.21
breaking news

ട്വിസ്റ്റുകള്‍ അവസാനിക്കുന്നില്ല; ധര്‍മജന്‍ പള്‍സര്‍ സുനിയെ കെട്ടിപ്പിടിച്ച് നില്ക്കുന്ന ചിത്രങ്ങള്‍ പുറത്ത്; ധര്‍മ്മജന്‍ പോലീസ് ചോദ്യം ചെയ്തു

ട്വിസ്റ്റുകള്‍ അവസാനിക്കുന്നില്ല; ധര്‍മജന്‍ പള്‍സര്‍ സുനിയെ കെട്ടിപ്പിടിച്ച് നില്ക്കുന്ന ചിത്രങ്ങള്‍ പുറത്ത്; ധര്‍മ്മജന്‍ പോലീസ് ചോദ്യം ചെയ്തു

നടിയെ ആക്രമിച്ച കേസില്‍ ട്വിസ്റ്റുകള്‍ അവസാനിക്കുന്നില്ല. കോമഡി താരം ധര്‍മജന്‍ ബോള്‍ഗാട്ടിയെ ചോദ്യം ചെയ്തതോടെ പോലീസിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. ബുധനാഴ്ച്ച ഉച്ചയ്ക്ക് ആലുവ പോലീസ് ക്ലബിലാണ് ഇയാളെ ചോദ്യം ചെയ്തത്. പള്‍സര്‍ സുനിയെ കെട്ടിപ്പിടിച്ച് ധര്‍മജന്‍ ഇരിക്കുന്ന ചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യം ചെയ്യല്‍. തനിക്ക് പള്‍സറിനെ അറിയില്ലെന്നാണ് ധര്‍മജന്‍ ചോദ്യം ചെയ്യലിനുശേഷം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ സുനിയെ ധര്‍മജന് വ്യക്തമായി അറിയാമെന്ന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.

നാദിര്‍ഷ സംവിധാനം ചെയ്ത ദിലീപ് നിര്‍മിച്ച കട്ടപ്പനയിലെ ഋത്വിക് റോഷന്റെ ലൊക്കേഷനില്‍ വച്ചാണ് ചിത്രം പകര്‍ത്തിയതെന്നാണ് ധര്‍മജന്‍ പറഞ്ഞത്. ആരാണെന്നോ എന്താണെന്നോ അറിയില്ലെന്നാണ് താരം പറയുന്നത്. എന്നാല്‍ ഹോട്ടല്‍ മുറിയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ഇരുവരും കെട്ടിപ്പിടിച്ച് ചിരിച്ചു നില്‍ക്കുന്നതാണ് കാണുന്നത്. ഈ ചിത്രത്തിന്റെ ലൊക്കേഷന്‍ വാഗമണ്ണും പരിസര പ്രദേശങ്ങളുമായിരുന്നു.ലൊക്കേഷനില്‍ സുനിയുടെ സാന്നിധ്യം പോലീസ് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. നായികയായിരുന്ന പ്രയാഗ മാര്‍ട്ടിനെ ഹോട്ടലില്‍നിന്ന് ലൊക്കേഷനിലേക്കും തിരിച്ചും എത്തിച്ചിരുന്ന വാഹനം ഓടിച്ചിരുന്നത് സുനിയാണെന്നാണ് സൂചന. ഇതുസംബന്ധിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഉള്‍പ്പെടെയുള്ളവരെ ഉടന്‍ ചോദ്യം ചെയ്യും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more