1 GBP =
breaking news

കേരളത്തിനൊരു കൈത്താങ്ങായി ഡെർബി ചലൻജേർസ് സംഘടിപ്പിച്ച ഓൾ യുകെബാഡ്മിന്റൺ ടൂർണമെന്റ്

കേരളത്തിനൊരു കൈത്താങ്ങായി ഡെർബി ചലൻജേർസ് സംഘടിപ്പിച്ച ഓൾ യുകെബാഡ്മിന്റൺ ടൂർണമെന്റ്

മിൽട്ടൺ അലോഷ്യസ്

കേരളം നേരിട്ട  അതിരൂക്ഷമായ പ്രളയത്തിന് സഹായഹസ്തവുമായി ഡെർബിചലൻജേർസ്   സംഘടിപ്പിച്ച ചാരിറ്റി  ബാഡ്മിന്റൺ ടൂർണമെന്റിന് ആവേശകരമായസമാപനം.ഒട്ടനവധി അവിസ്മരണീയ മുഹൂർത്തങ്ങൾക്കു കളിക്കളം സാക്ഷിയായപ്പോൾആവേശക്കൊടുമുടിയിലെത്തി കാണികളും വിശിഷ്ടഥിതികളും. അത്യന്തംവാശിയേറിയ ഫൈനൽ  മത്സരത്തിൽ ഡെർബിയിലുള്ള അലി നാസ്

സഖ്യത്തെ  പരാജയപ്പെടുത്തി ലണ്ടനിലുള്ള ലെനിൻ ലെവിൻ സഖ്യം ഒന്നാം സ്ഥാനംകരസ്ഥമാക്കി. ലിവർപൂളിലുള്ള പ്രിൻസ് എബി സഖ്യം സ്റ്റാഫ്‌ഫോർഡിലുള്ള വിനോയ്ബിനെറ്റ്‌ സഖ്യത്തിനെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഡെർബി മേയർമൈക്ക് കാറിന്റെ  സാന്നിധ്യം സമ്മാനദാന ചടങ്ങിന് ചാരുതയേകി.

ടൂർണമെന്റിൽ നിന്നും സംഘടിപ്പിച്ച 700 പൗണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. പലതുള്ളി പെരുവെള്ളം എന്ന്പറഞ്ഞത് പോലെ  നമ്മുടെ ചെറിയ സഹായങ്ങൾ നമ്മുടെ സഹോദരങ്ങൾക്ക് ആശ്വാസംപകരട്ടെ. 

 

Post Your Comments Here ( Click here for malayalam )

Press Esc to close
show more