1 GBP = 104.13
breaking news

കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു, ജീവന് ഭീഷണി: കത്വ പെൺകുട്ടിയുടെ അഭിഭാഷക

കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു, ജീവന് ഭീഷണി: കത്വ പെൺകുട്ടിയുടെ അഭിഭാഷക

ന്യൂഡൽഹി: കത്വ പീഡനക്കേസിൽ പെൺകുട്ടിക്ക് വേണ്ടി ഹാജരാവുന്ന അഭിഭാഷകയുടെ ജീവന് ഭീഷണിയുള്ളതായി റിപ്പോർട്ട്. അഭിഭാഷകയായ ദീപിക രാജ്‌വത് തന്നെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ഇക്കാര്യം ഇന്ന് സുപ്രീം കോടതിയിൽ അറിയിക്കുമെന്നും അഭിഭാഷക വ്യക്തമാക്കി.
‘എനിക്കറിയില്ല ഞാൻ എത്ര കാലം ജീവിച്ചിരിക്കുമെന്ന്, ‌ഞാൻ ചിലപ്പോൾ പീഡിപ്പിക്കപ്പെട്ടേക്കാം, ‌ഞാൻ കൊല്ലപ്പെടാൻ സാദ്ധ്യതയുണ്ട്. ഇന്നലെയാണ് എന്റെ ജീവന് ഭീഷണിയുള്ളതായി അറിഞ്ഞത്. ഇക്കാര്യം ഇന്ന് ഞാൻ സുപ്രീം കോടതിയിൽ അറിയിക്കും’- ദീപിക രാജ്‌വത് പറഞ്ഞു.

കത്വ കേസുമായി ബന്ധപ്പെട്ട് ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്തതിന് ജമ്മു ബാ‌ർ അസോസിയേഷൻ പ്രസിഡന്റ് ബി.എസ്. സ്ലാത്തിയ തന്നെ ഭീഷണിപ്പെടുത്തിയതായും ദീപിക രാജ്‌വത് അറിയിച്ചു. ഞാൻ ജമ്മു ബാർ അസോസിയേഷനിൽ അംഗമല്ലെന്നും ഈ കേസുമായി മുന്നോട്ട് പോകരുതെന്ന് പറഞ്ഞാണ് തന്നെ സ്ലാത്തിയ ഭീഷണിപ്പെടുത്തിയതെന്നും ദീപിക വ്യക്തമാക്കി.

അതേസമയം, കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. രണ്ടു പൊലീസുകാർ അടക്കം എട്ടു പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. ഇതിൽ പ്രായപൂർത്തിയാവാത്ത ഒരു പ്രതിയുടെ വിചാരണ ബാലാവകാശ നിയമപ്രകാരം പിന്നീട് നടക്കും. ബാക്കിയുള്ള ഏഴ് പ്രതികൾക്കെതിരെയുള്ള വിചാരണയാണ് സെഷൻസ് കോടതിയിൽ നടക്കുക. രാഷ്ട്രീയ സ്വാധീനം ഉണ്ടാവനിടയുള്ളതിനാൽ വിചാരണ സംസ്ഥാനത്തിന് പുറത്തു നടത്തണമെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം. പെൺകുട്ടിക്ക് നീതി ഉറപ്പാക്കുമെന്ന ജമ്മു കാശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവർത്തിച്ചു വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more