1 GBP = 104.13
breaking news

ദീക്ഷാ അവതരിപ്പിക്കുന്ന “CELESTIAL SYMPHONY” ഫേസ് ബുക്ക് ലൈവിൽ ആദ്യ ദിനം കാണികളെ കീഴടക്കാൻ അനുഗ്രഹീത കലാകാരി അന്ന ജിമ്മി….

ദീക്ഷാ അവതരിപ്പിക്കുന്ന “CELESTIAL SYMPHONY” ഫേസ് ബുക്ക് ലൈവിൽ ആദ്യ ദിനം കാണികളെ കീഴടക്കാൻ അനുഗ്രഹീത കലാകാരി അന്ന ജിമ്മി….

ENGAGE – ENCOURAGE – ENTERTAlN എന്ന ആപ്ത വാക്യവുമായി മ്യൂസിക്കൽ ക്യാമ്പെയിൻ്റെ ഭാഗമായി CELESTIAL SYMPHONY എന്ന ലൈവ് പരമ്പര നാളെ മുതൽ ആരംഭിക്കുന്നു.  ദീക്ഷ സ്കൂൾ ഓഫ് മ്യൂസിക്ക് & ഡാൻസിൻ്റ ഫേസ് ബുക്ക് പേജായ “deekshaa.aarathyarun”ലാണ്  ഈ ലൈവ് നടക്കാൻ പോകുന്നത്. നാളെ ജൂൺ 7 ന് വൈകുന്നേരം 5.30pm ന് (10pm – INDIA) ആരംഭിക്കുന്ന പരിപാടിയിൽ ആദ്യ ദിനം നമ്മെ സംഗീതത്തിൽ ആറാടിക്കാൻ എത്തുന്നത് ബെർമിംങ്ഹാമിൽ നിന്നുമുള്ള  കൊച്ചു കലാകാരി അന്ന ജിമ്മിയാണ്.


മറ്റുള്ള ലൈവ് പെർഫോർമൻസുകളിൽ നിന്നും വിത്യസ്തമായിരിക്കും ദീക്ഷയുടെ ‘CELESTIAL SYMPHONY’ എന്ന ലൈവ് സീരീസ്.  ഇതിൽ 5 ലൈവ് പെർഫോർമൻസ് മാത്രമേ ഉണ്ടാവുകയുള്ളൂ. മറ്റൊരു ലൈവ് ഷോയിലും നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത 5 പേരായിരിയ്ക്കും ക്രിസ്റ്റൽ സിംഫണിയിലൂടെ നിങ്ങൾ മുന്നിലെത്തുന്നത്.നിങ്ങളുടെ പ്രിയപ്പെട്ട ഗാനങ്ങൾ ദീക്ഷയുടെ ഫേസ് ബുക്ക് പേജിലേക്ക് മെസേജായി അയച്ചു തരിക. ഇതിൽ നിന്നും തിരഞ്ഞെടുക്കുന്ന ഗാനങ്ങളായിരിക്കും ലൈവിൽ അവതരിപ്പിക്കുക.


ദീക്ഷയുടെ ക്യാമ്പയിനുകളായ “Engage, Encourage, Entertain”, Pratheeksha (കുട്ടികൾക്കായുള്ള വേദി), Celestial Symphony എന്നിവ ആരോഗ്യ രംഗത്തും അവശ്യ സേവന രംഗത്തും സേവനമനുഷ്ടിക്കുന്ന മുൻനിര പോരാളികൾക്കും, കലാരംഗത്തെ പ്രതിഭകൾക്കുമായുള്ള സമർപ്പണമാണ്. ലളിതം, സുന്ദരം, ഹൃദ്യം എന്നതാണ് ദീക്ഷയുടെ ക്യാമ്പയിനുകളുടെ മുഖമുദ്ര. ദീക്ഷയുടെ കലാപ്രവർത്തനങ്ങളെപ്പറ്റി കൂടുതലറിയുവാനും ലൈവ് പരിപാടി ആസ്വദിക്കുവാനും  deekshaa.aarathyarun എന്ന ഫേസ് ബുക്ക് പേജ് സന്ദർശിക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more