1 GBP = 104.34

M1 വാഹനാപകടത്തില്‍ മരണമടഞ്ഞ ബെന്നി കടൂക്കുന്നേലിന് വെള്ളിയാഴ്ച യുകെ സമൂഹത്തിന്റെ യാത്രാമൊഴി; സംസ്‌കാരം തിങ്കളാഴ്ച ചേര്‍പ്പൂങ്കല്‍ പള്ളി കുടുംബക്കല്ലറയില്‍…

M1 വാഹനാപകടത്തില്‍ മരണമടഞ്ഞ ബെന്നി കടൂക്കുന്നേലിന് വെള്ളിയാഴ്ച യുകെ സമൂഹത്തിന്റെ യാത്രാമൊഴി; സംസ്‌കാരം തിങ്കളാഴ്ച ചേര്‍പ്പൂങ്കല്‍ പള്ളി കുടുംബക്കല്ലറയില്‍…

ഫാ. ബിജു കുന്നയ്ക്കാട്ട്

നോട്ടിംഗ്ഹാം: ഓഗസ്റ്റ് 26ന് മോട്ടോര്‍വേ 1 ല്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ നോട്ടിംഗ്ഹാം സ്വദേശിയായ സിറിയക് ജോസഫിന്റെ (ബെന്നി) മൃതസംസ്‌കാര ശുശ്രൂഷകള്‍ അദ്ദേഹത്തിന്റെ മാതൃ ഇടവകയായ കോട്ടയം ജില്ലയിലെ ചേര്‍പ്പുങ്കല്‍ പള്ളി സെമിത്തേരിയില്‍ വരുന്ന തിങ്കളാഴ്ച നടക്കും. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് മുന്‍പായി യുകെയിലുള്ള ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും അന്തിമോപചാരമര്‍പ്പിക്കാനായി വെള്ളിയാഴ്ച, 8ന് നോട്ടിംഗ്ഹാമിലുള്ള ഗുഡ് ഷെപ്പേര്‍ഡ് കത്തോലിക്കാ ദേവാലയത്തില്‍ ഉച്ച കഴിഞ്ഞു 2 മണിക്ക് ദിവ്യബലിയും മറ്റു പ്രാര്‍ത്ഥനാശുശ്രൂഷകളും പൊതുദര്‍ശനത്തിന് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

പോലീസ് ആശുപത്രി നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെയാണ് മൃതദഹം ഫ്യൂണറല്‍ ഡയറക്‌റ്റേഴ്‌സിന് കൈമാറിയത്. യുകെ ജനതയെ ഒന്നാകെ നടുക്കിയ ഈ വലിയ ദുരന്തത്തിന്റെ തുടര്‍നടപടികള്‍ പോലീസ് പതിവിലും വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ദുരന്തത്തില്‍ മരണമടഞ്ഞ ബാക്കിയുള്ളവരുടെയും മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയായി വരുന്നെന്നാണ് ലഭ്യമായ വിവരം. വെള്ളിയാഴ്ച നടക്കുന്ന അന്തിമോപചാരത്തിനും പൊതുദര്‍ശനത്തിനും ശേഷം ഞായറാഴ്ച രാവിലെ പുറപ്പെടുന്ന എമിറേറ്റ്‌സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് പ്രാരംഭപ്രാര്‍ത്ഥനകളോടെ ചേര്‍പ്പുങ്കല്‍ ഇടവകയിലെ വീട്ടില്‍ വച്ച് മൃതസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. വീട്ടിലും ദേവാലയത്തിലുമുള്ള പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മൃതദേഹം പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കും.

ബെന്നിയുടെ ഭാര്യ ആന്‍സിയും മക്കളായ ബെന്‍സണ്‍, ബെനീറ്റ എന്നിവരും യുകെയിലുള്ള മറ്റു കുടുംബാംഗങ്ങളും ശനിയാഴ്ച നാട്ടിലേക്ക് തിരിക്കും. നോട്ടിംഗ്ഹാമിന്റെ മത- സാമൂഹിക-സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ബെന്നിയോടുള്ള ആദരസൂചകമായി നോട്ടിംഗ്ഹാം രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ബിജു കുന്നയ്ക്കാട്ട്, ബെന്നിയുടെ സുഹൃത്തുക്കളായ അഡ്വ. ജോബി പുതുക്കുളങ്ങര, മിസ്റ്റര്‍ & മിസ്സിസ് സോയിമോന്‍ ജോസഫ് എന്നിവരും മൃതസംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കുവാനായി നാട്ടിലേക്ക് പോകുന്നുണ്ട്.

ABC ട്രാവല്‍സ് എന്ന പേരില്‍ മിനി ബസ് സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന തങ്ങളുടെ പ്രിയ സുഹൃത്തിന്റെ അകാല വേര്‍പാടിന്റെ നടുക്കത്തില്‍ നിന്നും നോട്ടിംഗ്ഹാമിലുള്ളവര്‍ ഇനിയും മോചിതരായിട്ടില്ല. കഴിഞ്ഞ 26ന് നോട്ടിംഗ്ഹാമില്‍ നിന്നും ലണ്ടനിലേക്ക് മറ്റു പതിനൊന്ന് പേരുമായി യാത്ര ചെയ്യുമ്പോഴാണ് നാടിനെ നടുക്കിയ വന്‍ദുരന്തമുണ്ടായതും ബെന്നിക്കും 7 സഹയാത്രികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതും.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more