1 GBP = 104.24
breaking news

പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി : കൊലപാതകമെന്ന് പൊലീസ് : സംഭവം കൊച്ചിയില്‍

പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി : കൊലപാതകമെന്ന് പൊലീസ് : സംഭവം കൊച്ചിയില്‍

കൊച്ചി : പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി , കൊലപാതകമെന്നാണ് പൊലീസ് അനുമാനം. കൊച്ചി പട്ടിമറ്റം പിപി റോഡിലെ ജെജെ പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിനുള്ളില്‍ നിന്നാണ് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ലോക്ഡൗണിനു ശേഷം തുറന്ന കമ്പനിയില്‍ ശനിയാഴ്ച രാവിലെ പുകക്കുഴലിന്റെ ഒരു ഭാഗത്ത് ചോര്‍ച്ച വന്നതോടെയാണ് ചിമ്മിനിയുടെ ഭാഗം തുറന്നത്. ചാരം വാരുന്നതിനിടെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

ലോക്ഡൗണിനെ തുടര്‍ന്ന് രണ്ടു മാസത്തോളം കമ്പനി അടച്ചിട്ടിരിക്കുകയായിരുന്നു. പുരുഷന്റെ മൃതദേഹമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. 20നും 50നും ഇടയില്‍ പ്രായം കണക്കാക്കുന്നു. ഒരു മാസത്തിനും രണ്ടു മാസത്തിനുമിടയില്‍ പഴക്കമുണ്ട്. ചുരുണ്ടു കിടന്ന നിലയിലുള്ള മൃതദേഹത്തിന്റെ പുറംഭാഗം കത്തിക്കരിഞ്ഞ നിലയിലും ഉള്‍ഭാഗം അഴുകിയ നിലയിലുമാണ്.

ലോക്ഡൗണ്‍ കാലയളവില്‍ മൃതദേഹം ഇവിടെ കൊണ്ടു വന്നു തള്ളിയതാകാം എന്നാണ് പൊലീസ് കരുതുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more