1 GBP =

എം 1 വാഹനാപകടം; മരണമടഞ്ഞത് മലയാളിയായ മിനി ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടുപേര്‍ ; നോട്ടിംഗ്ഹാം സ്വദേശിയായ സിറിയക് ജോസെഫിന്റെ ദാരുണാന്ത്യത്തില്‍ ഞെട്ടലോടെ യു.കെ മലയാളികള്‍

എം 1 വാഹനാപകടം; മരണമടഞ്ഞത് മലയാളിയായ മിനി ബസ് ഡ്രൈവര്‍  ഉള്‍പ്പെടെ എട്ടുപേര്‍ ; നോട്ടിംഗ്ഹാം സ്വദേശിയായ സിറിയക് ജോസെഫിന്റെ ദാരുണാന്ത്യത്തില്‍ ഞെട്ടലോടെ യു.കെ മലയാളികള്‍

നോട്ടിംഗ്ഹാം: മില്‍ട്ടണ്‍ കെയ്ന്‍സിനടുത്ത് എം 1 മോട്ടോര്‍വേയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നേകാലോടെ നടന്ന വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞത് നോട്ടിംഗ്ഹാം മലയാളികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ബെന്നിച്ചേട്ടനെന്ന സിറിയക് ജോസഫ് ഉള്‍പ്പെടെ എട്ടുപേര്‍ക്ക്; നാലോളം പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 52 വയസ്സ് പ്രായമുള്ള പാലാ ചേര്‍പ്പുങ്കല്‍ സ്വദേശി ബെന്നി എ ബി സി ട്രാവെല്‍സെന്ന പേരില്‍ ടാക്‌സി സര്‍വീസ് നടത്തി വരികയായിരുന്നു. ബെന്നിയുടെ ഭാര്യ ബിന്‍സി നോട്ടിംഗ്ഹാമില്‍ നേഴ്‌സായി ജോലി ചെയ്യുന്നു. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ മകനും സ്‌കൂള്‍ വിദ്യാര്തഥിയായ മകളുമാണ് ബെന്നി സിറിയക് ദമ്പതികള്‍ക്കുള്ളത്.

പാലാ മുത്തോലി നാട്ടുകാരനും ചേര്‍പ്പുങ്കല്‍ പള്ളി ഇടവകാംഗവുമാണ്. ചേര്‍പ്പുങ്കല്‍ കടൂകുന്നേല്‍ പരേതനായ ഔതച്ചേട്ടന്‍ ഏലിക്കുട്ടി ദമ്പതികളുടെ പുത്രനാണ് മരിച്ച ബെന്നി. നോട്ടിങ്ഹാമിലെ മലയാളി അസോസിയേഷന്‍ ആയ എന്‍ എം സി എയുടെ മുന്‍ പ്രസിഡന്റും, സെന്റ അല്‍ഫോന്‍സാ കത്തോലിക്ക പള്ളി കമ്മിറ്റി മെമ്പറും കൂടിയായിരുന്നു. കലയെയും കലാകാരന്മാരെയും സ്‌നേഹിച്ച ഒരു തികഞ്ഞ കലാകാരന്‍ .ഗായകന്‍, സംഘാടകന്‍, ഒരു നല്ല സുഹൃത്ത്. ഭാര്യ ആന്‍സി വെളിയന്നൂര്‍ തടത്തില്‍ കുടുംബാംഗമാണ്.

ഇന്നലെ വൈകുന്നേരം നോട്ടിംഗ്ഹാമിലെ സീറോ മലാബാര്‍ വികാരി ഫാ. ബിജു കുന്നകാടിനെ എയര്‍പോര്‍ട്ടില്‍ നിന്നും എടുത്തു താമസ സ്ഥലത്തു ആക്കിയ ശേഷം വീട്ടില്‍ പോയി വിശ്രമിച്ച ശേഷമാണ് വെളുപ്പിന് ഒന്നരയോടെ ബെന്നി മുന്‍കൂര്‍ ബുക്ക് ചെയ്തിരുന്ന ഈ ഓട്ടത്തിനായി പോയത് ,മറ്റു മരിച്ച ആളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല ഇവര്‍ ആരും മലയാളികള്‍ അല്ല എന്നാണ് അറിയാന്‍ കഴിഞ്ഞത് , ഒരേ ദിശയില്‍ സഞ്ചരിച്ച രണ്ടു ട്രക്കും ഈ മിനി ബസും തമ്മിലാണ് കൂട്ടി ഇടിച്ചു വാന്‍ അപകടം ഉണ്ടായത് . മണിക്കൂറുകള്‍ നീണ്ട പരിശ്രത്തിനു ഒടുവില്‍ ആണ് എയര്‍ ആംബുലന്‍സും , ഫയര്‍ ബ്രിഗേഡും ചേര്‍ന്ന് അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത് , മരിച്ച എട്ടുപേരും അപകട സ്ഥലത്തു വച്ച് തന്നെ മരിച്ചു എന്ന് വേണം കരുതാന്‍. വൈകുന്നേരം നാല് മണിയോടെ ബെന്നിയുടെ കുടുംബ അംഗങ്ങളും നോട്ടിങ് ഹാമിലെ സീറോ മലബാര്‍ വികാരി ഫാ. ബിജു കുന്നക്കാട്ട് ഉള്‍പ്പടെ ഉള്ള ആളുകളും മില്‍ട്ടണ്‍ കെയിന്‍സ് ആശുപത്രിയില്‍ എത്തി ആണ് മരണ വിവരം സ്ഥിരീകരിച്ചത്.

ശ്രീ സിറിയക് ജോസെഫിന്റെ വേര്‍പാടില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്, സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, ട്രഷറര്‍ അലക്‌സ് വര്‍ഗീസ് തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സിറിയക് ജോസെഫിന്റെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ യുക്മ ന്യൂസും പങ്കു ചേരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more