1 GBP = 104.22
breaking news

യൂണിയനുകളും എൻഎച്ച്എസ് ട്രസ്റ്റുകളും തമ്മിലുള്ള നിർണ്ണായക യോഗം ഇന്ന്; സർക്കാർ പ്രഖ്യാപിച്ച ശമ്പളവർദ്ധനവ് അംഗീകരിച്ചേക്കുമെന്ന് സൂചന

യൂണിയനുകളും എൻഎച്ച്എസ് ട്രസ്റ്റുകളും തമ്മിലുള്ള നിർണ്ണായക യോഗം ഇന്ന്; സർക്കാർ പ്രഖ്യാപിച്ച ശമ്പളവർദ്ധനവ് അംഗീകരിച്ചേക്കുമെന്ന് സൂചന

ലണ്ടൻ: യൂണിയനുകളും എൻഎച്ച്എസ് തൊഴിലുടമകളും തമ്മിലുള്ള നിർണായക യോഗം ഇന്ന് ഉച്ചയോടെ നടക്കും. നിരവധി പണിമുടക്കുകൾക്ക് കാരണമായ, ദീർഘകാല ശമ്പള തർക്കം പരിഹരിക്കുന്നതിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചർച്ചയിൽ ശുഭാപ്തി വിശ്വാസം ആരോഗ്യ മന്ത്രി സ്റ്റീവ് ബാർക്ലെ പ്രകടിപ്പിച്ചു.

എൻഎച്ച്എസ് സ്റ്റാഫ് കൗൺസിൽ കഴിഞ്ഞ വർഷത്തെ 5% ശമ്പള വർദ്ധനയും ക്യാഷ് തുകയും എന്ന സർക്കാർ വാഗ്ദാനം സ്വീകരിക്കണമോ എന്ന് തീരുമാനിക്കാൻ യൂണിയനുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ ഇന്ന് കേൾക്കും. ലക്ഷക്കണക്കിന് ആരോഗ്യ പ്രവർത്തകരെ അടുത്തിടെ ബാലറ്റ് ചെയ്‌ത ശേഷം, റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെയും (ആർസിഎൻ) യുണൈറ്റിന്റെയും അംഗങ്ങൾ തിങ്കളാഴ്ച ഓഫർ നിരസിച്ചിരുന്നു. അതേസമയം യൂണിസണും ജിഎംബിയും ഉൾപ്പെടെയുള്ള മറ്റ് യൂണിയനുകൾ ഈ ഓഫർ സ്വീകരിച്ചു.

ഇന്ന് ആരോഗ്യവകുപ്പ് അംഗീകരിക്കുകയാണെങ്കിൽ, ആർസിഎൻ , യൂണൈറ്റ് അംഗങ്ങൾ ഉൾപ്പെടെ, കരാറിന്റെ പരിധിയിൽ വരുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും ശമ്പള വർദ്ധനവ് നടപ്പിലാക്കുന്നത് സർക്കാരിന്റെ സുപ്രധാന ചുവടുവയ്പ്പായിരിക്കും. സർക്കാർ, എൻഎച്ച്എസ് ഉദ്യോഗസ്ഥർ ഉച്ചഭക്ഷണസമയത്ത് ഡോക്ടർമാരും ദന്തഡോക്ടർമാരും ഒഴികെയുള്ള എല്ലാ ജീവനക്കാരെയും ഉൾക്കൊള്ളുന്ന 14 എൻഎച്ച്എസ് യൂണിയനുകളിൽ നിന്നുള്ള പ്രതിനിധികളെ കാണും.

ഭൂരിഭാഗം പേരും ശമ്പള അവാർഡിന് പിന്തുണ നൽകിയാൽ, നഴ്‌സുമാർ, പാരാമെഡിക്കുകൾ മുതൽ പോർട്ടർമാർ വരെയുള്ള എല്ലാവരെയും ഉൾക്കൊള്ളുന്ന അജണ്ട ഫോർ ചേഞ്ച് കരാറിലെ എല്ലാ ജീവനക്കാർക്കും കുറഞ്ഞത് £1,655 മൂല്യമുള്ള വർദ്ധനവും ഒറ്റത്തവണ പേയ്‌മെന്റും അനുവദിക്കാൻ മന്ത്രിമാരെ പ്രേരിപ്പിക്കും.

എന്നാൽ ശമ്പളവുമായി ബന്ധപ്പെട്ട് തുടരുന്ന തർക്കത്തിൽ, ഇംഗ്ലണ്ടിലെ നാഷണൽ എജ്യുക്കേഷൻ യൂണിയൻ (NEU) അംഗങ്ങൾ ഇന്ന് 24 മണിക്കൂർ പണിമുടക്ക് നടത്തുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more