1 GBP =
breaking news

പെനാൽട്ടി ഷൂട്ടൗട്ടിൽ റഷ്യയെ വീഴ്ത്തി ക്രൊ​യേ​ഷ്യ​ (3 – 4)

പെനാൽട്ടി ഷൂട്ടൗട്ടിൽ റഷ്യയെ വീഴ്ത്തി ക്രൊ​യേ​ഷ്യ​ (3 – 4)

സോച്ചി: ആതിഥേയരായ റഷ്യയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർന്ന് ക്രൊയേഷ്യ സെമിൽ കടന്നു. 1998ന് ശേഷം ഇത് ആദ്യമായാണ് ക്രൊയേഷ്യ സെമിയിൽ കടക്കുന്നത്.
31ആം മിനിറ്റിൽ ഈ ലോകകപ്പിലെ തന്നെ ഒരു വണ്ടർ ഗോളിലൂടെ ഡെന്നീസ് ചെറിഷേവ് ആണ് റഷ്യയെ മുന്നിലെത്തിച്ചത്. ആർട്ടം സ്യൂബയിൽ നിന്ന് പന്തു സ്വീകരിച്ച് ചെറിഷേവ് തൊടുത്ത ലോങ്റേഞ്ചർ ക്രൊയേഷ്യൻ ഗോൾകീപ്പർ സുബാസിച്ചിന് യാതൊരു അവസരവും നൽകാതെ വലയിലേക്ക് കടക്കുകയായിരുന്നു.

എന്നാൽ മത്സരം അധികം പിന്നിടും മുമ്പേ സമനില ഗോൾ പിടിച്ച് ക്രൊയേഷ്യ മത്സരത്തിലേക്ക് തിരിച്ച് വന്നു. മാരിയോ മാൻസൂക്കിച്ച് നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് ക്രൊയേഷ്യയുടെ ഗോൾ പിറന്നത്. ബോക്സിനകത്തി നിന്നും റഷ്യൻ പോസ്റ്റിന് സമാന്തരമായി മാൻസൂക്കിച്ച് മറിച്ച പന്ത് റഷ്യൻ പ്രതിരോധനിരക്കാർക്കിടയിലൂടെ പാഞ്ഞെത്തിയ് ക്രമാരിച്ച് ഗോളി കീപ്പർക്ക് ഒരു അവസരവും നൽകാതെ റഷ്യൻ വലയിൽ എത്തിക്കുകയായിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more