1 GBP = 104.30
breaking news

രാജ്യത്ത് ഇന്ന് 24 മണിക്കൂറിനിടെ 34,703 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് ഇന്ന് 24 മണിക്കൂറിനിടെ 34,703 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് ഇന്ന് 24 മണിക്കൂറിനിടെ 34,703 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 553 പേർ മരിച്ചു. ഇതോടെ ആകെ കൊവിഡ് കേസുകൾ 3,06,19,932 ആയി. 4,03,281 ആണ് ആകെ മരണം.

രോഗമുക്തി നിരക്ക് 97.17% ആണ്. തുടർച്ചയായി 54-ാം ദിവസവും പ്രതിദിന കൊവിഡ് കേസുകളേക്കാൾ രോഗമുക്തരായവരുടെ എണ്ണമാണ് വർധിച്ചത്.

111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. പ്രതിദിന ടിപിആർ – 2.11 % ആണ്. തുടർച്ചയായി 15-ാം ദിവസമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിൽ താഴെ എത്തി നിൽക്കുന്നത്.

അതേസമയം, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് ഉയരുന്നത് ആശങ്കയോടെയാണ് രാജ്യം നോക്കി കാണുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more