1 GBP = 104.17
breaking news

കോവിഡാണെന്ന് പറഞ്ഞു സിക്ക് അടിച്ചാൽ ഇനി ശമ്പളം ലഭിക്കില്ല; എൻഎച്ച്എസ് ഇംഗ്ലണ്ട് ജീവനക്കാർക്കുള്ള പ്രത്യേക കോവിഡ് അവധി റദ്ദാക്കി

കോവിഡാണെന്ന് പറഞ്ഞു സിക്ക് അടിച്ചാൽ ഇനി ശമ്പളം ലഭിക്കില്ല; എൻഎച്ച്എസ് ഇംഗ്ലണ്ട് ജീവനക്കാർക്കുള്ള പ്രത്യേക കോവിഡ് അവധി റദ്ദാക്കി

ലണ്ടൻ: ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ജീവനക്കാർക്ക് കോവിഡുമായി ബന്ധപ്പെട്ട അസുഖങ്ങൾക്കും ഐസൊലേഷനുമുള്ള പ്രത്യേക ശമ്പളത്തോടുകൂടിയ അവധി അടുത്തയാഴ്ച മുതൽ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചു. ജൂലായ് 7 മുതൽ ജീവനക്കാർ സാധാരണ കരാർ വ്യവസ്ഥകളിലേക്ക് മടങ്ങും.

അതേസമയം തീരുമാനം വളരെ നിരാശാജനകമാണെന്ന് റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് (ആർസിഎൻ) പറഞ്ഞു, സർക്കാർ തങ്ങളുടെ ജീവനക്കാരെ എത്ര കുറച്ച് കാണുന്നുവെന്നും ആർ സി എൻ സൂചിപ്പിച്ചു. കൊവിഡിനൊപ്പം ജീവിക്കാൻ പഠിക്കുന്നതിന്റെ ഭാഗമായാണ് മാറ്റങ്ങൾ വരുത്തിയതെന്ന് ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് (ഡിഎച്ച്എസ്‌സി) അറിയിച്ചു.

എന്നാൽ ഒമിക്‌റോണിന്റെ അതിവേഗം പടരുന്ന രണ്ട് പുതിയ ഉപ വകഭേദങ്ങൾ – BA.4, BA.5 എന്നിവയാൽ നയിക്കപ്പെടുന്ന കോവിഡ് അണുബാധകളും ആശുപത്രി പ്രവേശനങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനവും പുറത്ത് വരുന്നത്. നിലവിൽ പലയിടങ്ങളിലും കോവിഡ് കേസുകൾ ദിനംപ്രതി വർദ്ധിക്കുകയാണ്. ഏകദേശം 2.3 ദശലക്ഷം ആളുകൾക്ക് അല്ലെങ്കിൽ 30-ൽ ഒരാൾക്ക് വൈറസ് ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു, കഴിഞ്ഞ ആഴ്‌ചയെ അപേക്ഷിച്ച് 32% വർദ്ധനവ് രേഖപ്പെടുത്തിയതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നു.

നിലവിൽ, കോവിഡുമായി ബന്ധപ്പെട്ട അസുഖങ്ങളെത്തുടർന്ന് സേവനത്തിന്റെ ദൈർഘ്യം കണക്കിലെടുക്കാതെ എല്ലാ എൻഎച്ച്എസ് തൊഴിലാളികൾക്കും പൂർണ്ണമായി പ്രതിഫലം നൽകുന്നുണ്ട്. എന്നാൽ കോവിഡ് -19 രോഗത്തിന്റെ പുതിയ എപ്പിസോഡുകൾക്കുള്ള അസുഖ വേതനം പിൻവലിക്കുമെന്ന് ഡിഎച്ച്എസ്‌സി പ്രഖ്യാപിച്ചതായി ആർ‌സി‌എൻ പറഞ്ഞു.

അതേസമയം മഹാമാരിയുടെ മൂർദ്ധന്യതയിൽ എൻഎച്ച്എസ് ജീവനക്കാരെ മാലാഖമാരെപ്പോലെ കാണുകയും, അല്പമൊന്ന് ശമിച്ചപ്പോൾ ശത്രു പക്ഷത്ത് നിറുത്തുന്ന സർക്കാർ നിലപാട് ശരിയല്ലെന്ന നിലപാടിലാണ് ജീവനക്കാർ. വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധ സമരങ്ങൾ ഉണ്ടാകുമെന്ന സൂചനകളും യൂണിയനുകൾ നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more