1 GBP = 104.17
breaking news

കോവിഡ്​ വ്യാപനം; ഇന്ത്യയെ കടന്ന്​ ബ്രസീൽ രണ്ടാം സ്​ഥാനത്ത്​

കോവിഡ്​ വ്യാപനം; ഇന്ത്യയെ കടന്ന്​ ബ്രസീൽ രണ്ടാം സ്​ഥാനത്ത്​

കോവിഡ്​ ബാധ നിയന്ത്രണമില്ലാതെ കുതിക്കുന്ന ബ്രസീൽ ലോകത്തെ രോഗബാധിതരുടെ പട്ടികയിൽ ഇന്ത്യയെ കടന്ന്​ രണ്ടാം സ്​ഥാനത്ത്​. ഇന്ത്യയിൽ 24 മണിക്കൂറിനിടെ 25,317 പേർ പുതുതായി വൈറസ്​ ബാധിതരായപ്പോൾ​ സമാന കാലയളവിൽ ബ്രസീലിൽ രേഖപ്പെടുത്തിയത്​ 85,663 പേർക്ക്​. കോവിഡ്​ ബാധിച്ച്​ മരിച്ചത്​ 2,216 പേരും.

പ്രതിദിന രോഗനിരക്ക്​ എത്തിയതോടെ ലക്ഷത്തിനരികെ ബ്രസീലിൽ​ ആശുപത്രികൾ നിറഞ്ഞു​കവിഞ്ഞു. 1,13,63,380 ആണ്​ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം. 275,105 പേർ ഇതുവരെ മരണത്തിന്​ കീഴടങ്ങിയിട്ടുണ്ട്​. ഇന്ത്യയിൽ ഇത്​ യഥാക്രമം 1,13,59,048ഉം 1,58,607ഉമാണ്​. 

പിഒന്ന്​ എന്ന്​ വിദഗ്​ധർ പേരിട്ട പുതിയ വൈറസ്​ വകഭേദമാണ്​ ബ്രസീലിൽ രോഗബാധയുടെ നിരക്ക്​ കുത്തനെ കൂട്ടുന്നതെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. ബ്രസീലിൽ രൂപമെടുത്ത ഇവയുടെ ഉൽപത്തി​ ആമസോൺ മഴക്കാടുകളിലാകാമെന്ന്​ ഗവേഷകർ കരുതുന്നു. ബ്രസീലിൽ രോഗം പിടിവിട്ട്​ കുതിക്കു​േമ്പാഴും പരീക്ഷണഘട്ടം പൂർത്തിയാകാത്ത മരുന്നുകൾക്ക്​ പ്രസിഡന്‍റ്​ ജെയ്​ർ ബൊൾസനാരോ നിർബന്ധം കാണിക്കുന്നതായി റിപ്പോർട്ടുകൾ കുറ്റപ്പെടുത്തുന്നു. 

21 കോടി ജനസംഖ്യയുള്ള രാജ്യത്ത്​ നാലു ശതമാനം പേർക്ക്​ മാ​ത്രമാണ്​ കോവിഡ്​ വാക്​സിൻ വിതരണം പൂർത്തിയാക്കിയത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more