1 GBP = 104.30
breaking news

സിവിൽ സർവീസിൽ മലയാളിത്തിളക്കം; രമേശ് ചെന്നിത്തലയുടെ മകൻ രമിത്തും പട്ടികയിൽ ഇടം പിടിച്ചു

സിവിൽ സർവീസിൽ മലയാളിത്തിളക്കം; രമേശ് ചെന്നിത്തലയുടെ മകൻ രമിത്തും പട്ടികയിൽ ഇടം പിടിച്ചു

തിരുവനന്തപുരം: സിവിൽസർവീസ് പരീക്ഷാ വിജയം കൊയ്തവരിൽ മലയാളികളേറെ. തിരുവനന്തപുരം ജില്ലയിൽ നിന്നാണ് കൂടുതൽ പേർ പട്ടികയിൽ ഇടം നേടിയത് ഏഴു പേർ. ഇതിൽ 210-ാം റാങ്ക് നേടിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകൻ രമിത് ചെന്നിത്തലയും ഉൾപ്പെടുന്നു. പാൽക്കുളങ്ങര സ്വദേശി രഘു എം, രാധികാ സുരി (കുറവൻകോണം), ആർ.രഹ്ന(കല്ലമ്പള്ളി), ചിത്രവിജയൻ, ജിതിൻ റഹ്മാൻ(പാറ്റൂർ), എൻ.എസ് അമൽ (പുല്ലാന്നിവിള) എന്നിവരാണ് പട്ടികയിൽ ഇടം നേടിയത്.

ചാരാച്ചിറ സിവിൽ സർവീസ് അക്കാഡമിയിൽ പഠിച്ച് വിജയിച്ച 29 പേരിൽ ഒന്നാംറാങ്ക് നേടിയ ശിഖ സുരേന്ദ്രൻ ഉൾപ്പെടെ ആറു പേർ എറണാകുളം ജില്ലക്കാരാണ്. പുത്തൻകുരിശ് വാടാനപ്പള്ളി കവനക്കുടിയിൽ ശിഖസുരേന്ദ്രൻ, വെണ്ണല സ്വദേശി അഭിജിത് ശങ്കർ, ഉദ്യോഗമണ്ഡൽ സ്വദേശിനി ഉത്തര രാജേന്ദ്രൻ, ഓടക്കാലി സ്വദേശി ഇഹാസ് അസ്ലം, അമ്പലമേട് ക്ലിന്റ് റോഡിൽ അജ്ഞനാകൃഷ്ണൻ, ഈസ്റ്റ് കൊടുങ്ങല്ലൂർ ആലുവ സ്വദേശി ആനന്ദ് മോഹൻ എന്നിവരാണ് എറണാകുളം ജില്ലക്കാർ.

സംസ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനം നേടിയ കഞ്ഞിക്കുഴി സ്വദേശിനി എസ്.സമീറ, പരിപ്പ് സ്വദേശി നീനു സോമരാജ്, അതിരമ്പുഴ സ്വദേശി എസ്.അശ്വിൻ എന്നിവരാണ് കോട്ടയം സ്വദേശികൾ. രണ്ടാം സ്ഥാനത്തെത്തിയ തമ്പിറോഡ് സ്വദേശി എസ്.അഞ്ജലി, ഫറോക്ക് സ്വദേശി കെ.മുഹമ്മദ് സബീർ എന്നിവരാണ് കോഴിക്കോട് സ്വദേശികൾ. കൊലത്ത് നിന്നും അഞ്ചൽ കുട്ടൻകര സ്വദേശി എസ്.സുരശ്രീ, വടക്കേവിള മാധവത്തിൽ എം.എസ് മാധവിക്കുട്ടി, മാങ്കോട് തെക്കുംകരയിൽ സദാംനവാസ് എന്നിവർ പട്ടികയിൽ ഇടം നേടി.

കണ്ണൂരിൽ നിന്ന് എഴിക്കോട് വൃന്ദാവനിൽ സതീഷ് ബി.കൃഷ്ണൻ, ആറാട്ട് റോഡിൽ കണ്ണൂർഹൈറ്റ്‌സിൽ അജ്മൽ ഷിഹാസ് അലിയാർ റാവുത്തർ, വനയനാട് പനമരം ദേവകിനിരജ്ഞന, മലപ്പുറം തിരൂരങ്ങാടി സി.എം. ഇർഷാദ്, പാലക്കാട് വലപ്പുഴ കുറവട്ടൂർ ടി.ടി അലി അബൂബക്കർ, ആലപ്പുഴ പുന്നപ്ര പുത്തനഴികം യു.ആർ.നവീൻശ്രീജിത്ത്,തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ഹരികള്ളിക്കാട്, മലപ്പുറം വെൺകുളം പി.പി മുഹമ്മദ് ജുനൈദ് എന്നിവർ പട്ടികയിലുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more