1 GBP = 104.29
breaking news

ഫ്രാൻസിൽ നാലു കുട്ടികളടക്കം ആറു പേർക്ക് കത്തി​ക്കുത്തേറ്റ് പരിക്ക്; പരിക്കേറ്റവരിൽ മൂന്ന് വയസ്സുള്ള ബ്രിട്ടീഷ് കുട്ടിയും

ഫ്രാൻസിൽ നാലു കുട്ടികളടക്കം ആറു പേർക്ക് കത്തി​ക്കുത്തേറ്റ് പരിക്ക്; പരിക്കേറ്റവരിൽ മൂന്ന് വയസ്സുള്ള ബ്രിട്ടീഷ് കുട്ടിയും

പാരീസ്: ഫ്രാൻസിൽ നാലു കുട്ടികളടക്കം ആറു പേർക്ക് കത്തി​ക്കുത്തേറ്റ് പരിക്ക്. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഫ്രാൻസിന്റെ തെക്ക്-കിഴക്ക് ഭാഗത്തുള്ള ആൻസിയിലെ ഒരു പാർക്കിലാണ് ആക്രമണം നടന്നത്. കുട്ടികൾ പാർക്കിൽ കളിക്കുന്നതിനിടെയാണ് സംഭവം.

ഒന്നും മൂന്നും വയസ്സുള്ള കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണം നടത്താൻ കുട്ടികളുടെ കളിസ്ഥലത്ത് കടന്നയാളെ പോലീസ് കീഴടക്കി അറസ്റ്റ് ചെയ്തു. പരിക്കേറ്റവരിൽ മൂന്ന് വയസ്സുള്ള ഒരു ബ്രിട്ടീഷ് കുട്ടിയും മറ്റൊരാൾ ഡച്ചുകാരനുമാണ്. രണ്ട് മുതിർന്നവർക്കും പരിക്കേറ്റു, ഒരാളുടെ നില ഗുരുതരമാണ്.

വ്യാഴാഴ്ച ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ദൃശ്യങ്ങൾ ഫ്രീലാൻസ് ജേണലിസ്റ്റാണ് പങ്കുവെച്ചത്. സ്വീഡനിൽ അഭയാർത്ഥി പദവിയുള്ള 31 കാരനായ സിറിയക്കാരനാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചു. കറുത്ത ഷോർട്സും സ്വെറ്റ് ​ഷർട്ടും ധരിച്ച ആക്രമി പാർക്കിലൂടെ ഓടുന്നത് ആറ് സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിലുണ്ട്. തദ്ദേശവാസികൾ ഇയാളെ പിടിക്കാൻ ശ്രമിക്കുന്നുണ്ട്. യുവാവ് തൊപ്പിയും ധരിച്ചിട്ടുണ്ട്. പിന്നീട് പോലീസെത്തി ഇയ്യാളെ കാലിൽ വെടിവച്ച് കീഴ്പ്പെടുത്തുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more