1 GBP = 104.26
breaking news

സാലറി ചലഞ്ചിൽ പങ്കെടുക്കാൻ ലോകമലയാളികളോട് മുഖ്യമന്ത്രി

സാലറി ചലഞ്ചിൽ പങ്കെടുക്കാൻ ലോകമലയാളികളോട് മുഖ്യമന്ത്രി

ന്യൂയോർക്ക്: നവകേരള നിർമ്മാണത്തിന് അമേരിക്കൻ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയാനന്തര പുനർനിർമ്മാണ് വലിയ വെല്ലുവിളി. സാലറി ചലഞ്ചിൽ പങ്കെടുക്കാൻ ലോകമലയാളികളോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ന്യൂയോർക്കിലെ റോക്ക് ലാൻഡ് കൗണ്ടിയിലാണ് മലയാളി സംഘടനകളുടെ യോഗത്തെ മുഖ്യമന്ത്രി അഭിസംബോധന ചെയതത്. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണം വലിയ വെല്ലുവിളിയാണ്. ഇതിന് കേന്ദ്ര സർക്കാർ സഹായം പര്യാപ്തമാവില്ല. ഈ സഹചര്യത്തിലാണ് ലോക എമ്പാടുമുളള മലയാളികളുടെ പിന്തുണ തേടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാശനഷ്ടങ്ങൾ കണക്കാക്കി പുനർനിർമാണം നടത്താനാണ് സർക്കാരിന്‍റെ തീരുമാനം. ഇതിനായി ക്രൗഡ് ഫണ്ടിംഗ് പോലുള്ള നൂതന മാർഗങ്ങൾ ഉപയോഗപ്പെടുത്തും. ഒരു മാസത്തെ ശബളം ദുരിത്വാശസ നിധിയിലേക്ക് നൽകുന്ന സാലറി ചലഞ്ചിൽ പങ്കെടുക്കണമെന്നും മുഖ്യമന്ത്രി അഭർത്ഥിച്ചു.

ധനസമാഹരണത്തിനായി ധനമന്ത്രി തോമസ് ഐസക്ക് അമേരിക്കയിൽ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യ പരിപാടിയായിരുന്നു റോക്ക് ലാൻഡ് കൗണ്ടിയിലേത്ത്. മുന്നാഴച്ചയായി അമേരിക്കയിലുള്ള മുഖ്യമന്ത്രി തിങ്കാളാഴ്ച കേരളത്തിലേക്ക് മടങ്ങും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more