1 GBP = 104.21
breaking news

അഹങ്കാരത്തിന്റെ ഭാഷ പ്രതിപക്ഷത്തോട് വേണ്ട: മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ മുന്നറിയിപ്പ്

അഹങ്കാരത്തിന്റെ ഭാഷ പ്രതിപക്ഷത്തോട് വേണ്ട: മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: വരാപ്പുഴ കസ്‌റ്റഡി മരണത്തിൽ സർക്കാർ സ്വീകരിച്ചു വരുന്ന സമീപനത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് സ്‌പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് സഭ ബഹിഷ്‌കരിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
‘കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതു കൊണ്ടാണ് വരാപ്പുഴ കേസിൽ മറുപടി നൽകാത്തതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള ധാരാളം കേസുകൾ ഇതിന് മുമ്പ് സഭയിൽ എത്തുകയും മറുപടി നൽകുകയും ചെയ്‌തിട്ടുണ്ട്. വരാപ്പുഴ കസ്‌റ്റഡി കൊലപാതകത്തിൽ സർക്കാർ ആരെയാണ് ഭയപ്പെടുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് എന്താണ് മറച്ചു വയ്‌ക്കാനുള്ളത്’.

എസ്.പി.എ.വി.ജോർജിനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. ജോർജിനെ സംരംക്ഷിച്ചില്ലെങ്കിൽ സി.പി.എം നേതൃത്വം പ്രതിക്കൂട്ടിലാകുമെന്നതിനാലാണിത്. ശ്രീജിത്തിനോട് അൽപ്പമെങ്കിലും അനുകമ്പ ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രി ആ വീട്ടിൽ പോകുമായിരുന്നു. മുഖ്യമന്ത്രിയുടെ ഈ സമീപനം തീർത്തും ലജ്ജാകരമാണ്’- ചെന്നിത്തല പറഞ്ഞു. അഹങ്കാരത്തിന്റെ ഭാഷ പ്രതിപക്ഷത്തോട് വേണ്ടെന്ന മുന്നറിയിപ്പും പ്രതിപക്ഷ നേതാവ് നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more