1 GBP = 104.19
breaking news

“അക്ഷരം ചൊല്ലാൻ പഠിച്ചതിനൊപ്പമെൻ ” അമ്മ പറഞ്ഞു തന്ന; “കുട്ടികൾ മലയാളം പറയില്ല” എന്ന് വിലപിക്കുന്ന യു കെ മലയാളികൾക്ക് കണ്ടു പഠിക്കാം യു കെയിൽ ജനിച്ചു വളർന്ന ചാക്കോച്ചനെ; ഷൈമോൻ തോട്ടുങ്കലിന്റെ മകന്റെ ആൽബം വൈറലാകുന്നു……

“അക്ഷരം ചൊല്ലാൻ പഠിച്ചതിനൊപ്പമെൻ ” അമ്മ  പറഞ്ഞു തന്ന; “കുട്ടികൾ മലയാളം പറയില്ല” എന്ന് വിലപിക്കുന്ന യു കെ മലയാളികൾക്ക്  കണ്ടു  പഠിക്കാം യു കെയിൽ ജനിച്ചു വളർന്ന  ചാക്കോച്ചനെ;  ഷൈമോൻ തോട്ടുങ്കലിന്റെ മകന്റെ ആൽബം വൈറലാകുന്നു……

അലക്സ് വർഗീസ്
ഗായകനായ അച്ഛന്റെ മകനും ഗായകനാകുന്നു. അമ്മയെക്കാളും എനിക്കിഷ്ടം ഈശോയെ… ജേക്കബ് തോട്ടുങ്കല്‍ എന്ന ഏഴു വയസുകാരന്‍ പാടുമ്പോള്‍ ആദ്യം ആര്‍ക്കും അത്ഭുതം തോന്നില്ല. എന്നാല്‍ ഈ ബാലന്‍ ജനിച്ചു വളരുന്നത് യുകെയില്‍ ആണെന്ന് അറിയുമ്പോള്‍ ആരും ഒന്ന് അമ്പരക്കും. നാടു വിട്ടാല്‍ മലയാളം മറക്കുന്ന മലയാളികളില്‍ ചിലര്‍ക്ക് ചാക്കോച്ചന്‍ ഒരു അപവാദമാകും. മക്കള്‍ക്ക് ‘മലയാലം’ അറിയില്ലെന്ന് അഭിമാനിക്കുന്ന മാതാപിതാക്കള്‍ക്ക് മുഖം തിരിക്കുകയുമാകാം.

മനസില്‍ നിന്നു മാതൃഭാഷയുടെ വേരറ്റു പോകാതിരിക്കാന്‍ മന്ത്രിയും സംഘവും യുകെയില്‍ എത്തിയിട്ടു ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ജനിച്ച് ഏഴു വര്‍ഷത്തിനുള്ളില്‍ ഏതാനും മാസങ്ങള്‍ മാത്രമേ ചാക്കോച്ചന്‍ നാട്ടില്‍ ചെലവഴിച്ചിട്ടുള്ളൂ. അതും അവധിക്കു പോകുമ്പോള്‍ മാത്രം. എന്നിട്ടും ഇത്ര സ്ഫുടതയോടെ മലയാളം സംസാരിക്കുന്നത് വീട്ടില്‍ നല്‍കുന്ന ശിക്ഷണം ഒന്നുകൊണ്ടു മാത്രം. യുകെയിലെ ന്യൂകാസിലിലുള്ള ഷൈമോന്‍ തോട്ടുങ്കലിന്റെ രണ്ടു മക്കളില്‍ ഇളയവനാണ് ജേക്കബ്. ചാക്കോച്ചന്‍ എന്നാണ് വിളിപ്പേര്.

ചാക്കോച്ചന്റെ ഭക്തിഗാനം ശ്രോതാക്കളുടെ മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത് അതിലെ ഭക്തിയുടെ തീവ്രത കൊണ്ടാണ്. മലയാളം വാക്കുകള്‍ സ്ഫുടതയോടെയാണ് ചാക്കോച്ചന്‍ കൈകാര്യം ചെയ്യുന്നത്. വീട്ടില്‍ മലയാളം സംസാരിക്കണമെന്ന് മക്കളായ സിറിയകിനും ചാക്കോയ്ക്കും പിതാവ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീട്ടില്‍ എല്ലാവരും മലയാളമാണ് സംസാരിക്കുന്നത്. ഇംഗ്ലീഷ് സ്‌കൂളില്‍ പഠിക്കുന്നതിനാലും സുഹൃത്തുക്കള്‍ കൂടുതലും ഇംഗ്ലീഷുകാരായതിനാലും സ്വയം അഭ്യസിച്ചു കൊള്ളും എന്നാണ് ഷൈമോന്റെയും ഭാര്യ സിമിയുടെയും പക്ഷം.

മൂത്ത മകന്‍ സിറിയകും നന്നായി മലയാളം സംസാരിക്കും. മലയാള ഗാനങ്ങള്‍ ആലപിക്കുകയും ചെയ്യും. ഗ്രേറ്റ് ബ്രിട്ടൻ രൂപത ലണ്ടൻ റീജിയൻ കോഡിനേറ്റർ റവ.ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയാണ് വരികള്‍ രചിച്ചു സംഗീതം നല്കിയിരിക്കുന്നത്. ഫാ. ഷാജി തുമ്പേച്ചിറയുടെ അനുഗ്രഹാശിർവാദങ്ങളോടെ സെലിബ്രന്റ്‌സ് ഇന്ത്യയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. വിഷ്ണുവാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും കുട്ടികളുടെ ആലാപനമാധുരിയില്‍ അധികം ഗാനങ്ങള്‍ എത്തിയിട്ടില്ല.

ഈ ഗാനം ആലപിക്കാന്‍ ഒരു പിഞ്ചു ബാലനെ തേടിയുള്ള ഷാജിയച്ചന്റെ യാത്ര ആകസ്മികമായി ചാക്കോച്ചനിലേക്ക് എത്തുകയായിരുന്നു. നാട്ടില്‍ അവധിക്കു ചെന്നപ്പോള്‍ അച്ചനെ കാണാന്‍ എത്തിയ ചാക്കോച്ചന്റെ പിതാവ് ഷൈമോൻ തോട്ടുങ്കലിനോട് ഈ വിവരം പറഞ്ഞപ്പോള്‍ ഒന്നു ശ്രമിക്കാം എന്ന് ഇരുവരും ചേര്‍ന്നു തീരുമാനിക്കുകയായിരുന്നു. മുന്‍പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ പാടിയതായിരുന്നു ചാക്കോച്ചന്റെ ഈ രംഗത്തുള്ള മുന്‍പരിചയം. ജേക്കബിന്റെ മലയാളം കേട്ടപ്പോള്‍ അത്ഭുതപ്പെട്ടു പോയ അച്ചന്‍ കുട്ടിയുടെ ശിരസില്‍ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്തു.

ഫാ. ഷാജി തുമ്പേചിറയിൽ നേരിട്ട് സ്‌റ്റുഡിയോവിലെത്തിയാണ് ചാക്കോച്ചനെ കൊണ്ട് പാട്ടു പാടിച്ചത്. അച്ചന്‍ ഗാനം പറഞ്ഞു കൊടുത്തപ്പോള്‍ തന്നെ ചാക്കോച്ചന്‍ ഇതു ഗ്രഹിക്കുകയും ഭാവം ഉള്‍ക്കൊണ്ട് ആലപിക്കുകയും ചെയ്യുകയായിരുന്നു. സുധീര്‍ ഓള്‍ ലൈറ്റ്‌സ് ഓണ്‍ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചാക്കോച്ചന്റെ സഹോദരന്‍ വാവച്ചനും (സിറിയക് ഷൈമോന്‍ തോട്ടുങ്കല്‍) മികച്ചൊരു ഗായകനാണ്. അസോസിയേഷന്‍ പരിപാടികളില്‍ സജീവ സാന്നിധ്യമായ സിറിയകാണ് പാട്ടില്‍ അനുജന്റെ പ്രചോദനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more