1 GBP = 104.38
breaking news

യുകെയില്‍ പനി ബാധിച്ച മലയാളി വിദ്യാര്‍ഥിനി മരിച്ചു: 16-ാം വയസ്സില്‍ വിട പറഞ്ഞത് കയേല ജേക്കബ്

യുകെയില്‍ പനി ബാധിച്ച മലയാളി വിദ്യാര്‍ഥിനി മരിച്ചു: 16-ാം വയസ്സില്‍ വിട പറഞ്ഞത് കയേല ജേക്കബ്

ലൂട്ടനില്‍ നിന്ന് ഞെട്ടലുണ്ടാക്കിയ മരണ വാര്‍ത്ത. പനിയെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. കയേല ജേക്കബ്(16) എന്ന വിദ്യാര്‍ത്ഥിനിയാണ് ഇന്നലെ രാത്രി മരണമടഞ്ഞത്.

ലൂട്ടനില്‍ താമസമാക്കിയ തൊടുപുഴ സ്വദേശികളുടെ രണ്ടാമത്തെ മകളാണ് കയേല. പനിയെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൊടുപുഴ വള്ളിയില്‍ വിവിയന്‍ ജേക്കബാണ് കയേലയുടെ പിതാവ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കയേല ജേക്കബിന്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, നാഷണൽ ജോയിന്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം സണ്ണിമോൻ മത്തായി, ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റ് ജെയ്‌സൺ ചാക്കോച്ചൻ, സെക്രട്ടറി ജോബിൻ ജോർജ്ജ്, ലൂട്ടൻ മലയാളി അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more