1 GBP = 104.26
breaking news

കാനഡയില്‍ ചൂട് 50 ഡിഗ്രിയിലേക്ക്; നിരവധി മരണം, ഉഷ്ണതരംഗത്തില്‍ ഉരുകി റോഡുകളും മേല്‍ക്കൂരകളും

കാനഡയില്‍ ചൂട് 50 ഡിഗ്രിയിലേക്ക്; നിരവധി മരണം, ഉഷ്ണതരംഗത്തില്‍ ഉരുകി റോഡുകളും മേല്‍ക്കൂരകളും

ഒട്ടാവ: കാനഡയിലും വടക്കു-പടിഞ്ഞാറന്‍ യു.എസിലും ഉഷ്ണതരംഗം അതിശക്തമാകുന്നു. ചൊവ്വാഴ്ച 49.5 ഡിഗ്രീ സെല്‍ഷ്യസ് ചൂടാണ് പലയിടത്തും രേഖപ്പെടുത്തിയത്. വീടുകളുടെ മേല്‍ക്കൂരകളും റോഡുകളും വരെ ചൂടില്‍ ഉരുകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ക്ക് ശേഷം 130 ആകസ്മിക മരണങ്ങളുണ്ടായെന്നും ഇവയില്‍ പലതിലും കനത്ത ചൂടാണ് മരണകാരണമെന്നും കാനഡയിലെ വാന്‍കൂവര്‍ പൊലീസ് പറയുന്നു.

കഴിഞ്ഞയാഴ്ച വരെ 45 ഡിഗ്രീ സെല്‍ഷ്യസിന് താഴെയായിരുന്നു ചൂട്. എന്നാല്‍, ഈയാഴ്ച തുടര്‍ച്ചയായ മൂന്ന് ദിവസം 49ലെത്തി. വടക്ക്-പടിഞ്ഞാറന്‍ യു.എസിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. 

വാന്‍കൂവറില്‍ വെള്ളിയാഴ്ചക്ക് ശേഷം 65 പേരാണ് അവിചാരിതമായി മരിച്ചത്. ബേണ്‍ബേയില്‍ 34 പേരും സറേയില്‍ 38 പേരും മരിച്ചു. മരണങ്ങളുടെ കാരണങ്ങളിലൊന്ന് കനത്ത ചൂടാണെന്ന് പൊലീസ് പറയുന്നു. ജനങ്ങള്‍ പരമാവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഉള്ളില്‍ തന്നെ കഴിയണമെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

പബ്ലിക് കൂളിങ് സെന്ററുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജൂലൈ മാസത്തോടെ ചൂട് ഇനിയും വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്. സ്‌കൂളുകളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളും താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more