1 GBP = 104.17
breaking news

കേരള കമ്യൂണിറ്റി ഓഫ് ബർട്ടൻ ഓൺ ട്രെന്റ് ഈസ്റ്റർ വിഷു റമദാൻ ആഘോഷങ്ങൾ ഇന്ന്

<strong>കേരള കമ്യൂണിറ്റി ഓഫ് ബർട്ടൻ ഓൺ ട്രെന്റ് ഈസ്റ്റർ വിഷു റമദാൻ ആഘോഷങ്ങൾ ഇന്ന്</strong>

ബിനോജ് തോമസ്

ഏപ്രിൽ 22 ആം തീയതി 5 pm മുതൽ, ഈ വർഷത്തെ ഈസ്റ്റർ വിഷു റമദാൻ ആഘോഷങ്ങൾ സംയുക്തമായി ബർട്ടനിലെ മലയാളികൾ കൊണ്ടാടുകയാണ്. വിപുലമായ ആഘോഷ പരിപാടികൾ ആണ് Keralite Community of Burton-on-trent, പ്രസിഡന്റ്‌ , ഷാജോ ജോസിന്റെയും സെക്രട്ടറി ബിനു ഏലിയാസ്സിന്റെയും ട്രഷർ ജിജോ ലുക്കോസിന്റെയും മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചിരിയ്ക്കുന്നത്.

ഏപ്രിൽ 15 മുതൽ 22 വരെ നീണ്ടുനിൽക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിനോട് കൂടിയാണ് ആഘോഷങ്ങൾ ആരംഭിച്ചിരിക്കുന്നത്. മിടുക്കരായ ഒരുപാട് കുട്ടികൾ ഇതിനകം തന്നെ തങ്ങളുടെ കലാസാഹിത്യ മികവ് തെളിയിച്ചുകൊണ്ട് രംഗത്ത് വന്നു കഴിഞ്ഞു; ഇനിയും വന്നുകൊണ്ടിരിക്കുന്നു.

കമ്മ്യൂണിറ്റിയിലെ എല്ലാവർക്കും ഉപയോഗപ്രദമായ ചോദ്യോത്തര സന്ധ്യയിൽ അതാത് മേഖലകളിൽ പ്രഗൽഭരായ വ്യക്തികൾ പങ്കെടുക്കുന്നു. നഴ്സിംഗ് മേഖലയിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത് ഡോളി ജോൺസണും അക്കൗണ്ടിംഗ് സെക്ഷനിൽ സുനിൽ രാജനും മോർഗേജ് സംബന്ധിച്ച് ഷാജൻ അബ്രാഹവും ആണ്.

ഇതിനുപുറമേ വിവിധ കലാപരിപാടികളും ബർട്ടൻ നാടകവേദി അണിയിച്ചൊരുക്കുന്ന സജീവ് ഡാനിയേലിന്റെ ഏകാങ്ക നാടകവും സദ്യയും  എല്ലാം ഉണ്ടായിരിക്കുന്നതാണ്. അന്നേദിവസം തന്നെ പുതിയ വർഷത്തേക്കുള്ള കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പും നടത്തുമെന്ന് എക്സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more