1 GBP = 104.29
breaking news

പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ഒരു അവസരം കൂടി നൽകുമെന്ന് സാങ്കേതിക സർവകലാശാല

പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ഒരു അവസരം കൂടി നൽകുമെന്ന് സാങ്കേതിക സർവകലാശാല

ബി ടെക് പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ഒരു അവസരം കൂടി നൽകുമെന്ന് സാങ്കേതിക സർവകലാശാല. ഈ അവസരത്തെ റെഗുലർ ചാൻസായി തന്നെ പരിഗണിക്കുമെന്നും സർവകലാശാല അറിയിച്ചു. കൊവിഡ്‌ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.

ബി ടെക് പരീക്ഷ മാറ്റില്ലെന്ന് സാങ്കേതിക സർവകലാശാല അറിയിച്ചിരുന്നു. പരീക്ഷകൾ ഓഫ്‌ലൈനായി തന്നെ നടത്തും. പരീക്ഷകൾ മാറ്റി വെക്കേണ്ട സാഹചര്യം ഇല്ലെന്നും സാങ്കേതിക സർവകലാശാല വിലയിരുത്തി. പരീക്ഷ ഓൺലൈനായി നടത്തണമെന്നായിരുന്നു എ.ഐ.സി.ടി.ഇ.യുടെ ആവശ്യമെന്നും സർവകലാശാല അധികൃതർ അറിയിച്ചു.

ബി ടെക് പരീക്ഷ മറ്റന്നാൾ തുടങ്ങാനിരിക്കെയാണ് എ.ഐ.സി.ടി.ഇ. നിർദേശം പുറപ്പെടുവിച്ചത്. പരീക്ഷ ഓഫ്‌ലൈനായി നടത്തുന്നത് നിലവിലെ സാഹചര്യത്തിൽ സുരക്ഷിതമല്ലെന്നാണ് എ.ഐ.സി.ടി.ഇ. നിർദേശിച്ചത്. അന്യ സംസ്ഥാനത്തുള്ള കുട്ടികൾക്ക് പരീക്ഷകൾക്കായി മാത്രം സംസ്ഥാനത്ത് എത്താനാവില്ലെന്നും എ.ഐ.സി.ടി.ഇ. ചൂണ്ടിക്കാണിച്ചു. അതിനാൽ ഓൺലൈനായി പരീക്ഷ നടത്താനാണ് എ.ഐ.സി.ടി.ഇ. നിർദേശിക്കുന്നത്. എ.ഐ.സി.ടി.ഇ.യുടെ നിർദേശം സാങ്കേതിക സർവകലാശാല തള്ളി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more